വടക്കാഞ്ചേരി മണ്ഡലത്തിലെ പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

 മുന്നോട്ട് 2024


   വടക്കാഞ്ചേരി മണ്ഡലത്തിലെ പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, കലാ കായിക അക്കാദമിക്ക് രംഗത്തെ പ്രതിഭകളെയും, 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന "മുന്നോട്ട് 2024"  തൃശ്ശൂർ മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.



  വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌    ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ  പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.



   കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചടങ്ങിൽ മുഖ്യാതിഥിയായി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മിണാലൂർ സ്വദേശി ഗൗതം ദാസ് ആദ്യ പുരസ്കാരം ഏറ്റുവാങ്ങി. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 267 വിദ്യാർത്ഥികൾക്കും, പത്താംക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ്  നേടിയ 462 വിദ്യാർത്ഥികൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. മണ്ഡലത്തിലെ കലാ-സാംസ്‌കാരിക - കായിക രംഗങ്ങളിൽ മികവ് തെളിയിച്ച    പ്രതിഭകളെയും, പ്ലസ് ടു, പത്ത് പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച 33 സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽകുമാർ, കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചർ, അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ, അവണൂർ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈജു (ദേവസി), ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി വി സുനിൽകുമാർ, SIFL ഡയറക്ടർ ബോർഡ് അംഗം ശ്രീമതി. മേരി തോമസ്, എം കെ പ്രഭാകരൻ, കെ കെ ചന്ദ്രൻ, സി ഡി ജോസ്, സി ടി ഡേവീസ്, പ്രിയൻ അടാട്ട്, ഡോ. കെ ഡി ബാഹുലേയൻ, കെ എസ് സുഭാഷ് മാസ്റ്റർ, ബിജു ആട്ടോർ മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, കലാസാമൂഹ്യ സാംസ്കാരിക രംഗത്തെ  പ്രമുഖർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മുന്നോട്ട് 2024 ജനറൽ കൺവീനർ എംഡി വികാസ് രാജ് സ്വാഗതവും, ട്രഷറർ കെ എം ലെനിൻ നന്ദിയും പറഞ്ഞു.