വിജയോത്സവം 2024

 ചൂണ്ടൽ :

  ഡി പോൾ  വിജയോത്സവം -2024


 ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും സാഹിത്യസമാജത്തിന്റെ ഉദ്ഘാടനവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രേഖ സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പ്രശസ്ത കലാകാരി കവിത ബാലകൃഷ്ണൻ ഭദ്രദീപം  കൊളുത്തി ഉദ്ഘാടനം ചെയ്തു. 

   തുടർന്ന് നടന്ന അനുമോദന സദസ്സിൽ  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർക്കും മറ്റ് ഉന്നത  വിജയികൾക്കും അവാർഡുകൾ നൽകി ആദരിച്ചു.

 ❗വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന  ബ്രേക്കിംഗ് ന്യൂസിൽ ക്ലിക്ക് ചെയ്യുക 👇❗




 പ്രിൻസിപ്പാൾ ഫാ. വിൻസന്റ് ചിറക്കൽ മണവാളൻ വി സി  അനുമോദന പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ജസ്റ്റിൻ വർഗീസ്, മാനേജർ  ഫാ. വർഗീസ് തുരുത്തിച്ചിറ വി സി ,  അനീന ടീച്ചർ, സാഹിത്യ സമാജം സെക്രട്ടറി  സൈഗനറ്റ് ബൈജു , കൺവീനർ നിജി സുന്ദർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.