തൃശ്ശൂർ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കമായി.

  തൃശ്ശൂർ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കമായി

❗കുന്നംകുളം ❗

  കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്കൂളിന്റെ ആഥിഥേയത്വത്തിൽ നടക്കുന്ന സഹോദയ അത്‌ലറ്റിക് മീറ്റ് കുന്നംകുളം സീനിയർ ഗ്രൗണ്ടിലാണ് നടക്കുന്നത്.ഇന്നുമുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മീറ്റ് 12ന് സമാപിക്കും. ജില്ലയിലെ 57 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 44 മത്സര ഇനങ്ങളിൽ 1500 ൽ പരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സീനിയർ ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ 

SSCT സെക്രട്ടറി ഷെമീം ബാവ പതാക ഉയർത്തിയതോടെ സഹോദയ മീറ്റിന് തുടക്കമായി. 


ഗുഡ് ഷെപ്പേർഡ് സ്കൂൾ പ്രിൻസിപ്പൽ റവ ഫാ ഡോ .ജോസ് താണിക്കൽ , ജില്ല അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഹരിദയാൽ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ 9.30 ന് എ.സി മൊയ്തീൻ എം.എൽ.എ അത്‌ലറ്റിക് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും..