ക്ഷേമനിധി ബിൽ ഒരു പരിഗണനയും നൽകാതെ തള്ളിയ സർക്കാർ നിലപാടിന് എതിരായി പ്രതിഷേധ സമരം

 തൃശ്ശൂർ : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.



 സമരം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു



 കെ ടി ചന്ദ്രൻ, സാബു തൃപ്രയാർ , വേണു വിഎസ് , പിസി ഹൈദ്രോസ് , സാജ് സുരേഷ്,  ജോഷി ഇമ്മട്ടി, ആഷിക്, ഫ്രാൻസിസ് ചീരൻ ,റിഷാദ്, ബാബു ബേസ്,ബൈജു സ്മാർട്ട്‌, തുടങ്ങിയ സംസ്ഥാന ജില്ല മേഖല ഭാരവാഹികൾ പങ്കെടുത്തു.

 മേഖലാ പ്രസിഡണ്ട് എം.എൽ ആൻറ്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി സുധീഷ് കുമാർ സ്വാഗതം പറഞ്ഞു 

 വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ബ്രേക്കിംഗ് ന്യൂസിൽ ക്ലിക്ക് ചെയ്യുക👇



 മേഖലാ ട്രഷറർ ഷാജു നന്ദി രേഖപ്പെടുത്തി