വേദനകളില്ലാത്ത ലോകത്തേക്ക് ആരവ് യാത്രയായി.

  വേദനകളില്ലാത്ത ലോകത്തേക്ക് ആരവ് യാത്രയായി.




   അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ ആരവ് യാത്രയായി. പോർക്കുളം സ്വദേശികളായ സെൽവൻ രമ്യ ദമ്പതികളുടെ മകൻ ആറ് വയസ്സുകാരൻ ആരവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 ലക്ഷത്തോളം ചിലവ് വരുന്ന രണ്ടാം ഘട്ട ചികിത്സക്കായി കുന്നംകുളം ഒത്തൊരുമിച്ച് ചികിത്സാ ധനം സമാഹരിച്ച് ചികിത്സ ആരംഭിച്ചിരുന്നു. പ്രാർത്ഥനകൾ വിഫലമാക്കി കുന്നംകുളത്തിൻ്റെ നോവായി ഇന്ന് വൈകീട്ട് 7 മണിയോടെ ആരവ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.