മാർക്കറ്റ് പറമ്പ് ഇനി പൂന്തോട്ടം ആകും

 തലക്കോട്ടുകര:

   തലക്കോട്ടുകര വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെ ദേവാലയത്തിൽ  പിതൃവേദിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.



 പള്ളിയുടെ ഒഴിഞ്ഞു കിടന്നിരുന്ന മാർക്കറ്റ് പറമ്പ് വൃത്തിയാക്കി ആണ് കൃഷി ആരംഭിച്ചത്. ഫാദർ ഷിന്റോ പാറയിൽ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. 



    കൈക്കാരന്മാരായ ജയ്സൺ, സേവി, ആന്റോ,പിതൃവേദി പ്രസിഡന്റ് ബൈജു കെ സി , വൈസ് പ്രസിഡന്റ്  ബൈജു കെ . ജെ, ട്രഷറർ നിജിൽ കെ . എ , മറ്റു മെമ്പർമാരും പങ്കെടുത്തു. ഓണത്തിന് വിളവെടുക്കാം എന്ന രീതിയിലാണ്  കൃഷി ചെയ്തിരിക്കുന്നത്