വായന കളരി

     മുണ്ടൂർ :

    മുണ്ടൂർ ലയൺസ് ക്ലബ്ബ് മലയാള മനോരമയുമായി സഹകരിച്ചു കൊണ്ട് എടക്കളത്തൂർ ശ്രീ രാമചന്ദ്ര യു പി സ്കൂളിൽ നടത്തിയ വായന കളരിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് 318D ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ലയൺ ബിജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

      സ്കൂൾ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷയായ ചടങ്ങിൽ സോൺ ചെയർമാൻ ലയൺ ജോബി സി.ജെ, പ്രസിഡണ്ട് ലയൺ എം.എൽ. ഫ്രാൻസീസ്, സെക്രട്ടറി ലയൺ വിത്സൺ സി.ടി., ട്രഷറർ ലയൺ ജിജി ജോൺ, വൈസ് പ്രസിഡന്റ് ലയൺ ജോൺസൺ എ.ടി. എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വായന കളരിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.