കൈപ്പറമ്പ്: പുത്തൂർ ഇസ്കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിലെ രഥയാത്ര അതീവ ഗംഭീരമായി ആഘോഷിച്ചു.
ഇസ്‌കോൺ സന്യാസി വര്യൻ ഹിസ് ഹോളിനെസ്സ് ഭക്തി ദയ്ത ആദിപുരുഷ സ്വാമി മഹാരാജ് ഭദ്ര ദീപം തെളിയിച്ചു കൊണ്ട് രഥയാത്രക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ തിരുവനന്തപുരം ഇസ്കോൺ ക്ഷേത്ര പ്രസിഡണ്ട് ജഗത് സാക്ഷി പ്രഭു, വീര കൃഷ്ണ ദാസ് പ്രഭു, ശുദ്ധ നത്യായ് ദാസ് പ്രഭു, ഗുരുവായൂർ മുൻ മേൽശാന്തി ശിവകരൻ നമ്പൂതിരി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ ദേവി, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഘുനാഥൻ, വാർഡ് മെമ്പർമാരായ ദീപക് കാരാട്ട്, അജിത ഉമേഷ്, റിൻസി, പ്രമീള, പ്രജീഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


