വടക്കാഞ്ചേരി താളം തിയേറ്ററിൽ സിനിമ കാണാനെത്തിയ എങ്കക്കാട് സ്വദേശി തിയേറ്ററിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു.
എങ്കക്കാട് മാരാത്ത്കുന്ന് കേളോത്ത് പറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ മുരളീധരൻ (65) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ താളം തിയേറ്ററിലെ പ്രദർശനം കഴിഞ്ഞ് കാണികൾ പുറത്തിറങ്ങിയപ്പോൾ മുരളീധരൻ സീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് തിയേറ്റർ ജീവനക്കാരുടെയും ആളുകളുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒൻപതരയോടെ ആശുപത്രിയിലെത്തിച്ച മുരളീധരൻ അതിനകം തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

