തോളൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന ഇനി മുച്ചക്ര ഇലക്ട്രിക് വാഹനത്തിൽ


      തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിന് മുൻ ഗണന നൽകി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 3.30ലക്ഷം രൂപ ചിലവിൽ തോളൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് ഓട്ടോ ഇലക്ട്രിക് വാഹനം നൽകുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോൽ  കൈമാറി നിർവ്വഹിച്ചു.


     തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലില്ലി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി  ചെയർ മാൻ മാരായ ഷീന വിൽസൻ,സരസമ്മ സുബ്രഹ്മണ്യൻ,പഞ്ചായത്ത് മെമ്പർമാരായ ശ്രീകല കുഞ്ഞുണ്ണി,ഷീന തോമസ്,വി പി അരവിന്ദാക്ഷൻ,സുധ ചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി വി ലേഖ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.