പേരാമംഗലം മംഗള ഇന്‍ഡസ്ട്രിയല്‍ കോ - ഓപ്പറേറ്റീവ് സൊസെറ്റി പുതുക്കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

 പേരാമംഗലം മംഗള ഇന്‍ഡസ്ട്രിയല്‍ കോ - ഓപ്പറേറ്റീവ് സൊസെറ്റി പുതുക്കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.


പേരാമംഗലം : കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13 ല്‍ പേരാമംഗലത്ത് കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മംഗള ഇന്‍ഡസ്ട്രിയല്‍ കോ -ഓപ്പറേറ്റീവ് സൊസെറ്റിക്ക് കീഴിലുള്ള ഫ്‌ളവര്‍ മില്ലും, പുതുസംരംഭമായ സ്റ്റിച്ചിങ് സെന്റര്‍, കുടുബശ്രീ ഉല്‍ല്പന്നങ്ങളുടെ വിപണ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചര്‍ നിര്‍വ്വഹിച്ചു. 




   കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.ലെനിന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന്റെ മുന്‍കാല പ്രസിഡണ്ട് ജോളി ഡേവിഡ്, മുന്‍ സെക്രട്ടറി എ.സി. റോസി, മുന്‍ ബോര്‍ഡ് അംഗം തങ്കമ്മ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു.   ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മിനി പുഷ്‌കരന്‍, സ്‌നേഹ സജിമോന്‍, മംഗള ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി സെക്രട്ടറി ബീന . എം.എസ്;  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രകാശന്‍, പ്രസീത, ഷീജ ഗിരീഷ്, സി.ഡി.എസ്. അംഗങ്ങളായ ഷീല മുകുന്ദന്‍, രാജി രാമദാസ്, ഉഷ പ്രകാശന്‍, ഉഷ വിനോദ്, കോമളവല്ലി വിജയന്‍, രജിനി വിജയന്‍, സി.ഡി.എസ്.  അക്കൗണ്ടന്റ് നിഷ എന്നിവര്‍ സംസാരിച്ചു.  ഉപഭോക്താക്കളുടെ ഓര്‍ഡര്‍ അനുസരിച്ച് ശുദ്ധമായ രീതിയില്‍ രാസവസ്തുക്കള്‍ ഇല്ലാത്ത മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍പ്പൊടി, അരിപ്പൊടി, അവലോസ് പൊടി, റാഗിപ്പൊടി മുതലായവയും, വസ്ത്രങ്ങള്‍ ഇന്റര്‍ലോക്ക്, ഓവര്‍ ലോക്ക് എന്നിവ പീസ് വര്‍ക്കായും, കുടുബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണവും സ്ഥാപനത്തില്‍ നടത്തുന്നു.