ഒരിക്കലും മറക്കാനാകാത്ത ആകാശ യാത്ര ആകാശത്തിലൂടെ ഒരു പക്ഷിയെപ്പോലെ പറന്നുപോകുന്ന വിമാനങ്ങളെ നോക്കിനിന്നിട്ടുള്ള കുടുംബശ്രീ അംഗങ്ങൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ്. അടാട്ട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ മഹാലക്ഷ്മി കുടുംബശ്രീ അംഗങ്ങളാണ് വിമാനത്തിലൂടെയുള്ള ആകാശ യാത്ര ചെയ്ത് മടങ്ങിയെത്തിയത്. അവരുടെ സന്തോഷത്തിന്റെയും ആശങ്കയുടെയും അപ്പുറത്ത് ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ഒരു സ്വപ്നയാത്രയാണ് കുടുംബശ്രീയിലൂടെ സാധ്യമായതെന്ന് പറഞ്ഞു. വിമാനത്തിന്റെ ചെറുരൂപം ആകാശത്തിലൂടെ പോകുന്നത് അല്ലാതെ നേരിട്ട് വിമാനത്തെ അടുത്തുനിന…
മനുഷ്യാവകാശ സംരക്ഷണ ഫോറം(HRPF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ മാതാ പിതാക്കൾക്കും വേണ്ടിയുള്ള ഏകദിന ശില്പശാല (സ്നേഹസ്പർശം) തൃശ്ശൂർ പൂങ്കുന്നം ഗവ. ഹയർസെക്കൻ്ററി സ്കൂൾ ഹാളിൽ വെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലാസ്. കെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി കുരിയാക്കോസ് (പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് ) ഉദ്ഘാടനം നിർവ്വഹിച്ചു. മനുഷ്യാവകാശ സംരക്ഷണ ഫോറം ജില്ലാ പ്രസിഡണ്ട് വിനോദ് പൂങ്കുന്നം സ്വാഗതം ആശംസിച്ച ചടങ്ങിൽ എച് ആർ പി എഫ് സംസ്ഥാന പ്രസിഡണ്ട് മനീഷ് നാരായണൻ …
BMS വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് തിരുത്തിയിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ BMS ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിജു കാവിലക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. BMS സംസ്ഥാന സമിതി അംഗം അച്ചുതൻ K V മുഖ്യപ്രഭാഷണം നടത്തി .പഞ്ചായത്ത് സെക്രട്ടറി അരവിന്ദൻ സ്വാഗതവും BMS മേഖല സെക്രട്ടറി ബിനു /BJP വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഭിലാഷ് തയ്യൂർ / മണ്ഡലം വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അമ്മാത്ത് , BJPജില്ലാ ട്രഷറർ ഷിനി സുനിലൻ എന്നിവർ ആശംസകൾ അറിയിച്ചു ഓട്ടോ /ഓട്ടോ ടാക്സി /ഗുഡ്സ് / ടിപ്പർ / ഹെവി വെഹിക്കിൾ / ചുമട്ട് തൊഴിലാളികൾ /'തയ്യിൽ തൊഴിലാളികൾ / അസംഘടിതതൊഴിലാളികളു…
സി . എൽ.സി യുടെ ആദ്ധ്യാത്മിക മദ്ധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണം ആറ്റത്ര സീനിയർ CLC യുടെ നേതൃത്വത്തിൽ നടന്നു. പ്രമോട്ടർ റവ.ഫാ. ജോമോൻ മുരിങ്ങാത്തേരി പുഷ്പാർച്ചന ക്ക് നേതൃത്വം നല്കി. മദർ. ലിറ്റി ജോസഫ് CSS അനുസ്മരണ സന്ദേശം നല്കി. ബ്രദർ അഖിൽ കപ്പുച്ചിൻ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. അതിരൂപത സീനിയർ CLC പ്രസിഡൻ്റ് ജെയ്സൻ .എ.ജെ, സജി. ആറ്റത്ര, അലക്സ്. Cv, ജോയ് പല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
വേലൂർ പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 172 ബൂത്ത് റോഡ് പണിയിലെ അഴിമതിക്കെതിരെ തകർന്ന റോഡിൽ മാർക്ക് ചെയ്തു പ്രതിഷേധ സമരം നടത്തി . വേലൂർ മണിമലർക്കാവ് പഴയങ്ങാടി പള്ളി റോഡ് റീ ടാറിങ് കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും തകർന്നു തരിപ്പണമായിരിക്കുകയാണ്. റോഡ് പണിയിലെ അഴിമതി അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ട് തകർന്ന റോഡ് പരിസരത്ത് പ്രതിഷേധ സമരം നടത്തി .ആറ് ലക്ഷത്തി 25,000 രൂപ വക ഇരുത്തിയാണ് ഈ റോഡ് റീ ടാറിങ് ചെയ്തത്. 250 മീറ്ററോളം തകർന്ന റോഡ് സമരത്തിൻറെ ഭാഗമായി മാർക്ക് ചെയ്തു. പ്രതിഷേധ സമരം പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ ഉദ്ഘാടനം ചെയ്തു. ബൂത…
യുവാവിൽ നിന്ന് എം.ഡി.എം.എയും , കഞ്ചാവും പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് ടീമിനും , പുതുക്കാട് എസ്.എച്ച്.ഒ യ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പുതുക്കാട്, പാലിയേക്കരയിൽ വച്ച് ഇന്ന് രാവിലെ ഡാൻസാഫ് ടീമും ,പുതുക്കാട് പോലീസും ചേർന്ന് നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച സമയം , കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശി സുൾഫിക്കറിൽ (41) നിന്നാണ് 8. 45 ഗ്രാം എം.ഡി.എം.എയും , 10 .2 ഗ്രാം കഞ്ചാവും പിടികൂടിയത്.
അസ്സീസി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു തലക്കോട്ടുകര തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവാർഡ് ദാനവും രക്ഷാകർതൃ യോഗവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. സിസ്റ്റർ സെലിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോർജ്ജ് തേർമഠം, പ്രിൻസിപ്പാൾ സിസ്റ്റർ ഷാന്റി ജോസഫ് , സ്റ്റാഫ് സെക്രട്ടറി ഡാർലി കെ ബി, ബിനി സേവി, ആൽഫിൻ സി എസ്, എം രാധിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചവരെയും അവരെ ഒരുക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു .
കൈപ്പറമ്പ് : പുറ്റേക്കര സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ "മികവ് 2024"വടക്കാഞ്ചേരി എംഎൽഎ സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ്സിന് പിടിഎ പ്രസിഡണ്ട് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിനു ടി പനക്കൽ, സ്കൂൾ മാനേജർ പയസ് ബേബി, വാർഡ് മെമ്പറിൽ ലിന്റി ഷിജു, ഹൈസ്കൂൾ സീനിയർ അധ്യാപിക നിർമല ടീച്ചർ, മുൻ പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് സി വി കുര്യാക്കോസ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസി…
മുളങ്കുന്നത്തുകാവ് : തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള ഇ.എസ്.ഐ ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി. പാലക്കാട് പുതുനഗരം സ്വദേശിയായ വിജയകുമാരിയെ ആണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തൃശ്ശൂർ ACP സലീഷ്.എൻ.ശങ്കരന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു.സി.എൽ, സബ് ഇൻസ്പെക്ടർമാരായ ശാന്താ റാം, പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ, സിവി…
വേലൂർ : കിരാലൂരിൽ നിന്നും രഹസ്യവിവരത്തെ തുടർന്ന് ഇന്ന് (ശനി )വൈകുന്നേരം അഞ്ച് മണിക്ക് അനധികൃതമായി ചുവന്ന മണ്ണ് എടുത്തിരുന്ന ഒരു ജെ സി ബി യും ,മണ്ണ് നിറച്ച ഒരു ടിപ്പർ ലോറിയും എരുമപ്പെട്ടി എസ്.ഐ.യു.മഹേഷ്, അജി പനക്കൻ,സുബിൻ സുധി,സുരേഷ് ബാബു, എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
തോളൂർ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ തോളൂര്‍ യൂണിറ്റ് സമ്മേളനം തോളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യസമിതി ചെയര്‍പേഴ്സണ്‍ ഷീന വില്സന് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ഒ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് കെ.എസ്.എസ്.പി.യു. പ്രസിഡണ്ട് സി.ഒ. കൊച്ചു മാത്യു പുതിയ മെമ്പര്‍മാര്‍ക്ക് അംഗത്വ വിതരണം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി. രാമചന്ദ്രന്, ബ്ലോക്ക് ട്രഷറര്‍ സി.ജെ. ആന്റണി, കുണ്ടുകുളം ബാബു മാസ്റ്റര്‍, സി.ഒ. ലോനപ്പന് മാഷ്, സി.എല്‍. തോമാസ് എന്നിവര്‍ സംസാരിച്ചു. പേ റിവിഷന്‍, ക…
കാർഗിൽ വിജയ് ദിവസ് അനുസ്മരണം തലക്കോട്ടുകര : കാർഗിൽ യുദ്ധവിജയത്തിന്റെ സിൽവർ ജൂബിലി അനുസ്മരണത്തിന്റെ ഭാഗമായി അസീസി സ്കൂളിൽ നല്ല പാഠം വിദ്യാർഥികൾ കായിക അധ്യാപകനും കാർഗിൽ യുദ്ധ സേനാനിയായി സൈനിക പദവിയിൽ നിന്നും വിരമിച്ച ജോസ് സാറിനെ ആദരിച്ചു. യുദ്ധത്തിന്റെ ഓർമ്മകൾ സ്കൂൾ അസംബ്ലിയിൽ അദ്ദേഹം പങ്കുവെച്ചു . സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഡാർലി ബി.കെ, നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ജയ പി ജെ , അമ്പിളി എ എൻ, സാം ബാബു വിദ്യാർത്ഥി കോർഡിനേറ്റർമാരായ അനിൽ എ എഫ് അനഘ അനന്തൻ എന്നിവർ നേതൃത്വം നൽകി.
ഒളിമ്പിക്സിനെ വരവേറ്റ് പോന്നോര് ജിഡബ്ല്യു യുപി സ്കൂൾ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിനെ വരവേറ്റ് ജിഡബ്ല്യുപിഎസ് പോന്നൂര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ കൂട്ടയോട്ടം നടത്തി. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്ന വളയങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രഘുനാഥന് കൂട്ടയോട്ടം ഫ…
പെരുമല ദേവസ്വം പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ അപകട ഭീഷണിയി കേച്ചേരി:- മഴുവഞ്ചേരി പെരുമല അമ്പലം അടിവാരത്ത് കൊച്ചിൻ ദേവസ്വം ബോർഡ് പുറമ്പോക്ക് ഭൂമിയിൽ 80 ഓളം കുടുംബങ്ങൾ കാലവർഷം ആകുമ്പോഴും കാറ്റ് വീശും പോഴും ഭയാനകമാംഅവസ്ഥയിലാണ്. കാലങ്ങളായി താമസിക്കുന്ന പാവപ്പെട്ട നിർധന കുടുംബങ്ങൾക്ക് പട്ടയം പോലും ലഭിച്ചിട്ടില്ല. ഇവർ താമസിക്കുന്ന വീടിനോട് ചേർന്ന് നിൽക്കുന്ന വൻമരങ്ങൾ കടപുഴകി പലപ്പോഴും വീഴുകയാണ്. ദേവസ്വം അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുവിട്ടിൽ ബഷീറിന്റെ വീടിനു…
തൃശൂർ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 20 കോടി രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായ കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത് . 18 വര്‍ഷമായി സ്ഥാപനത്തിലെ അസി.ജനറല്‍ മാനേജറായിരുന്നു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂ…
കേച്ചേരി : തൃശൂർ- കുന്നംകുളം സംസ്ഥാന പാതയുടെ ദാരുണമായ അവസ്ഥയും യാത്രാ ദുരിതവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് S DPI മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൽ ഖാദർ കേച്ചേരി സെന്ററിൽ മരണം വരെ നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുന്നു.. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ മരണക്കു ഴികൾ രൂപപ്പെട്ടിട്ട് സർക്കാരും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അവഗണന തുടരുകയാണ്. . ജനങ്ങളെ വെല്ലുവിളിച്ചു മുന്നോട്ട് പോകുന്ന സർക്കാരിനെതിരെ നാം മ…
വിയ്യൂര്‍ കാറും സ്കൂട്ടറുംകുട്ടിയിച്ച് ഗുരുതര പരിക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന സകൂട്ടര്‍ യാത്രികന് മരിച്ചു ചേറൂര് ചാഴിക്കുളം വീട്ടില്‍ അജയകുമാര്‍ (62) ആണ് ത്യശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത് കഴിഞ്ഞ ദിവസം ചെമ്പുക്കാവില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചാരിച്ചിരുന്ന സക്കൂട്ടറില്‍ കാര്‍ ഇടിച്ചത് വ്യാഴയഴച്ച് വൈകിട്ട് അഞ്ചരയക്ക് മരണം സംഭവിക്കുകായായിരുന്നു ഭാര്യ ഷീബ , മകള്‍ ഗ്രീഷ്മ (അസിസ്റ്റന്ഡ്കൃഷിഭവന് എങ്ങണ്ടിയൂര്‍)മരുമകന് ജിതേഷ് ( കമ്പനി സെക്രട്ടറി പോപ്പിസ്) സംസ്ക്കാരം ഇന്ന് 4 മണിക്ക് വടൂക്കര എസ് …
പന്നി കർഷകരുടെ പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ഇടപെടണം.; ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി ആഫ്രിക്കൻ പന്നിപ്പനി മൂലം പ്രതിസന്ധിയിലായ പന്നിക്കർഷകർ, റെണ്ടറിങ് പ്ലാന്റുകളുടെ വരവോടുകൂടി കർഷകർക്ക് ഇരുട്ടടിയാകുമെന്ന് ബിഷപ്പ് പറഞ്ഞു. മിച്ച ഭക്ഷണം ഉപയോഗിച്ച് പന്നികൾക്ക് ഭക്ഷണമായി നൽകുന്ന പെല്ലറ്റുകൾ ഉണ്ടാക്കുന്ന കമ്പനികൾ മൂലം പന്നിഫാമുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് കാണിച്ച് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി. വി. കുര്യാക്കോസ് (തൃശ്ശൂർ)ന്റെ നേതൃത്വത്തിൽ മലബാർ മേഖല ഭാരവാഹികളായ …
നിങ്ങളുടെ സ്വർണത്തിന് കൂടുതൽ വായ്പ കുറുമ്പൂർ ഫിൻകോർപ്പിൻ്റെ ഗോൾഡ് ലോണിലൂടെ 💫✨️✨️✨️ ✅🔸ഗ്രാമിന് ₹6000/- വരെ ✅🔸മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഗോൾഡ് മാറ്റി വെക്കാൻ സഹായിക്കുന്നു. ✅🔸ഭീമമായ ഒളിഞ്ഞിരിക്കുന്ന മറ്റു ചാർജുകളില്ല. ✅🔸തവണ വ്യവസ്ഥയിൽ പണം തിരികെ അടക്കാൻ ഉള്ള സൗകര്യം ലഭ്യമാണ് . ✅🔸ലളിതമായ വ്യവസ്ഥകൾ പണയ ദിവസത്തിന് മാത്രം പലിശ ✅🔸 Google pay, phone pay മറ്റു UPI ആപ്പുകൾ വഴിയും തിരിച്ചടവ് സുഗമമാക്കാം. ( നിബന്ധനകൾക്ക് വിധേയം ) 🇰🇺🇷🇺🇲🇧🇴🇴🇷 FINCORP 📱 7736084848 നാട്ടുവാർത്തകൾ വിരൽത്തുമ്പിൽ ..👇 വാർത്തകൾ വാട്സ് ആപ…
കേച്ചേരി : ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി" ചെലോടെ ചൂണ്ടൽ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട കേച്ചേരി സെന്ററിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, പഞ്ചായത്ത് സെക്രട്ടറി കെഇ ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ വി പി ലീല, മാഗി ജോൺസൺ, ജിഷ്ണു എൻ എസ്, സന്ദീപ് ഉണ്ണികൃഷ്ണൻ പ്രജീഷ്…
കടങ്ങോട് : കടങ്ങോട് വടുക്കുമുറിയിൽ നാട്ടുകാർ നിർമ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.എ.അഭിലാഷ് നിർവഹിച്ചു. റോഡ് വികസന നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ സമാഹരിച്ച 65,000 രൂപ ചെലവഴിച്ചാണ് പുതിയത് നിർമ്മിച്ചത്. ചടങ്ങിന് ശേഷം മധുര വിതരണം നടത്തി. കെ.എൻ.മനോജ്, കെ.ആർ.നന്ദകുമാർ, എം.ജി.ജയൻ, പി.കെ.ലക്ഷ്മണൻ, ഒ.എ. സുബ്രഹ്മണ്യൻ, എ.എസ്.ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇലക്ട്രിക്ക് ഓട്ടോ തൃശൂർ ജില്ലാ പഞ്ചായത്ത് നൽകി . മുണ്ടൂർ : തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ,ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിന് നൽകിയ ഇലട്രിക്ക് ഓട്ടോയുടെ വിതരണോൽഘാടനം ഇന്ന് പ ഞ്ചായത്ത് ഓഫീസിന് പരിസരത്ത് വെച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഉഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലരാമകൃഷ്ണൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, എന്നി…
വേലൂർ : വേലൂരിൽ വീണ്ടും തെരുവുനായ് ശല്യം വേലൂർ പഞ്ചായത്ത് ആറാം വാർഡിൽ അറക്കൽ തോമസ് രജനിയുടെ രണ്ട് ആട്ടിൻകുട്ടികളെ ആറോളം നായ്ക്കൾ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടു പൊളിച്ച് കടിച്ചുകൊന്നു. ഈ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു കൊല്ലുന്നത്. പ്രദേശവാസികൾ വളരെയധികം ബുദ്ധിമുട്ടിയാണ് തെരുവ് നായകളെ കൂടിന്റെ പ്രദേശത്തുനിന്ന് ഓടിച്ചു വിട്ടത്. അടിയന്തരമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പർ സിഡി സൈമൺ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ തലക്കോട്ടുകര ഭാഗത്…
അയ്യന്തോൾ : വിയ്യൂർ സി പി യിൽ നിന്നും ജെ എഫ് സി എം 1 തൃശൂർ കോടതിയിലേക്ക് കൊണ്ടു പോയ ശ്രീലങ്കൻ പൗരനായ തടവുകാരൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പരേരയാണ് രക്ഷപ്പെട്ടത്. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് എന്നെഴുതിയ വെളുത്ത നിറത്തിലുള്ള ടീ ഷർട്ട് ആണ് രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം. പ്രതിക്കായി വ്യാപക മായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തൃശ്ശൂർ സിറ്റി പോലീസ്. എറണാകുളത്ത് ലഹരി കേസിൽ പിടിയിലായ ഇയാൾ ജയിൽ മാറ്റത്തിന്റെ ഭ…
തൃശ്ശൂർ അതിരൂപതയിലെ ദൈവാലയ ശുശ്രൂഷകളുടെ വാർഷിക ധ്യാനം ആൻഡ്രൂസ് പിതാവിന് ഒപ്പം തൃശൂർ അതിരൂപതയിലെ ദൈവാലയ ശുശ്രൂഷകൾ തൃശ്ശൂർ അതിരൂപത മെത്രപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ബലിയർപ്പിച്ച ശേഷം ശുശ്രൂഷകളുടെ ക്ഷേമം അന്വേഷിച്ചിട്ടാണ് പിതാവ് മടങ്ങിയത്. കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന വാർഷിക ധ്യാനത്തിന് നൂറോളം ശുശ്രൂഷകൾ പങ്കെടുക്കുന്നുണ്ട്. ഫാ. രഞ്ജിത്ത് അത്താണിക്കലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനം നയിക്കുന്നത്. കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാ. പോൾ മാളിയ മാവ്, ആശ്രമം സുപ്പീരിയർ ഫാ. ഡേവിഡ് പേര…
അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ സമുചിതമായി ആഘോഷിച്ചു: അയ്യന്തോൾ: തൃശ്ശൂർ അയ്യന്തോൾ പഞ്ചിക്കലിലുള്ള മാതാ അമൃതാനന്ദമയി മഠം ബ്രഹ്മ സ്ഥാന ക്ഷേത്രത്തിൽ ഗുരുപൂർണിമ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മണിക്ക് ബ്രഹ്മചാരി ശ്രീജേഷിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമം നടന്നു. രാവിലെ 8 മണിക്ക് സ്വാമി അമൃതഗീതാനന്ദപുരിയുടെ നേതൃത്വത്തിൽ സത്സംഗവും ഭക്തിഗാനസുധയും ഉണ്ടായിരുന്നു. ബ്രഹ്മചാരി നാഥാകൃത ചൈതന്യയുടെ നേതൃത്വത്തിൽ സർവ്വേശ്വര പൂജയും ഉണ്ടായിരുന്നു. തുടർന്ന് ഭക്തജനങ്ങൾ ഗുരുപാദുകത്തിൽ പുഷ്പാർച്ചന ചെയ്തു. മനുഷ്യ ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാണ് ഗുരുവിൻ്റെ…
കടങ്ങോട് മണ്ടലം യു . .ഡി എഫ് ക മ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി. കടങ്ങോട് പഞ്ചായത്തിലെ 2023-24 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ SSLC ,+2 വിദ്യാർത്ഥികളേയും, 100% വിജയം കൈവരിച്ച കോൺകോഡ് EHSS ചിറ മനേങ്ങാട് , നിർമലമാത കോൺവെൻ്റ് സ്കൂൾ എയ്യാൽ എന്നീ സ്കൂളുകളേയും പുരസ്കാരം നൽകി അനുമോദിച്ചു. പുരസ്കാര വിതരണ സമ്മേളനം TV ചന്ദ്രമോഹനൻ .EX . MLA ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം KPCC മെമ്പർ ജോസഫ് ചാലിശ്ശേരി നിർവ്വഹിച്ചു. യു.ഡി ഫ് കടങ്ങോട് മണ്ടലം ചെയർമാൻ സജീവ് ചാത്തനാത്ത്…