രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി.

 മുളങ്കുന്നത്തുകാവ്

   തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള ഇ.എസ്.ഐ ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി.


പാലക്കാട് പുതുനഗരം  സ്വദേശിയായ വിജയകുമാരിയെ ആണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ്  പിടികൂടിയത്.യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

തൃശ്ശൂർ ACP സലീഷ്.എൻ.ശങ്കരന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു.സി.എൽ, സബ് ഇൻസ്പെക്ടർമാരായ ശാന്താ റാം, പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ നീതു, സുകന്യ, രമേശ് ചന്ദ്രൻ, സുജിത്ത്  എന്നിവരും ഉണ്ടായിരുന്നു