പന്നി കർഷകരുടെ പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ഇടപെടണം.;
ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി
ആഫ്രിക്കൻ പന്നിപ്പനി മൂലം പ്രതിസന്ധിയിലായ പന്നിക്കർഷകർ, റെണ്ടറിങ് പ്ലാന്റുകളുടെ വരവോടുകൂടി കർഷകർക്ക് ഇരുട്ടടിയാകുമെന്ന് ബിഷപ്പ് പറഞ്ഞു.
മിച്ച ഭക്ഷണം ഉപയോഗിച്ച് പന്നികൾക്ക് ഭക്ഷണമായി നൽകുന്ന പെല്ലറ്റുകൾ ഉണ്ടാക്കുന്ന കമ്പനികൾ മൂലം പന്നിഫാമുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് കാണിച്ച് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി. വി. കുര്യാക്കോസ് (തൃശ്ശൂർ)ന്റെ നേതൃത്വത്തിൽ മലബാർ മേഖല ഭാരവാഹികളായ K. S. രവീന്ദ്രൻ വയനാട്, അൻസൺ കെ. ഡേവിഡ് തൃശ്ശൂർ, മേജോ ഫ്രാൻസീസ് തൃശ്ശൂർ, ജിൻസൺ ജോസഫ് കോഴിക്കോട്, വിനോദ് തിരുവാലി മലപ്പുറം , ടോമി ജോസഫ് കോഴിക്കോട്, ബേബി ജോസഫ് (കുഞ്ഞുമോൻ) കോഴിക്കോട്, പ്രകാശൻ വളാഞ്ചേരി മലപുറം എന്നിവർ ചേർന്ന് നൽകിയ നിവേദനത്തോട് പ്രതികരിക്കുയായിരുന്നു ബിഷപ്പ്.
കർഷകരുടെ പ്രതിസന്ധികളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സർക്കാരിനെ വിഷയം അറിയിക്കുമെന്നും ഇൻഫാം രക്ഷാധികാരി കൂടിയായ ബിഷപ്പ് LSFA ഭാരവാഹികളെ അറിയിച്ചു.
