കാർഗിൽ വിജയ് ദിവസ് അനുസ്മരണം
തലക്കോട്ടുകര :
കാർഗിൽ യുദ്ധവിജയത്തിന്റെ സിൽവർ ജൂബിലി അനുസ്മരണത്തിന്റെ ഭാഗമായി അസീസി സ്കൂളിൽ നല്ല പാഠം വിദ്യാർഥികൾ കായിക അധ്യാപകനും കാർഗിൽ യുദ്ധ സേനാനിയായി സൈനിക പദവിയിൽ നിന്നും വിരമിച്ച ജോസ് സാറിനെ ആദരിച്ചു.
യുദ്ധത്തിന്റെ ഓർമ്മകൾ സ്കൂൾ അസംബ്ലിയിൽ അദ്ദേഹം പങ്കുവെച്ചു . സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഡാർലി ബി.കെ, നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ജയ പി ജെ , അമ്പിളി എ എൻ, സാം ബാബു വിദ്യാർത്ഥി കോർഡിനേറ്റർമാരായ അനിൽ എ എഫ് അനഘ അനന്തൻ എന്നിവർ നേതൃത്വം നൽകി.
