കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇലക്ട്രിക്ക് ഓട്ടോ തൃശൂർ ജില്ലാ പഞ്ചായത്ത് നൽകി .
മുണ്ടൂർ: തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ,ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിന് നൽകിയ ഇലട്രിക്ക് ഓട്ടോയുടെ വിതരണോൽഘാടനം ഇന്ന് പഞ്ചായത്ത് ഓഫീസിന് പരിസരത്ത് വെച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് നിർവ്വഹിച്ചു.
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഉഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലരാമകൃഷ്ണൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യം - വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, പഞ്ചായത്ത് മെമ്പർമാരായ പ്രമീള സുബ്രമുണ്യൻ, യു.വി. വിനീഷ്, മിനി പുഷ്കരൻ, സ്നേഹ സജിമോൻ, സുഷിത ബാനീഷ്, ജോയ്സി ഷാജൻ, മേരി പോൾസൺ, അഖില പ്രസാദ്, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് -ഹരിത കർമ്മസേനാ സെക്രട്ടറി ലിഷ ശിവരാമൻ, ഹരിത കർമ്മസേനാ പ്രസിഡണ്ട് സിന്ധു ജയൻ , കുടുബശ്രീ ചെയർപേഴ്സൺ സിന്ധു പ്രകാശൻ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക്, സ്വാഗതവും, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.വി. അനുപമ നന്ദിയും രേഖപ്പെടുത്തി.



