ഒളിമ്പിക്‌സിനെ വരവേറ്റ് പോന്നോര്‍ ജിഡബ്ല്യു യുപി സ്‌കൂൾ

   ഒളിമ്പിക്‌സിനെ വരവേറ്റ് പോന്നോര്‍ ജിഡബ്ല്യു യുപി സ്‌കൂൾ 

പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിനെ വരവേറ്റ് ജിഡബ്ല്യുപിഎസ് പോന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂട്ടയോട്ടം നടത്തി. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്ന വളയങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രഘുനാഥന്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. 

വാര്‍ഡ് മെമ്പര്‍ ശൈലജ ബാബു ദീപശിഖ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ലീഡര്‍ കാശിനാഥന് കൈമാറി. പിടിഎ പ്രസിഡണ്ട് അമ്പിളി, പ്രധാനാധ്യാപിക വി.കെ എല്‍സി ടീച്ചര്‍, ഇ.പി ഷിബു മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.