കേച്ചേരി സെന്ററിൽ മരണം വരെ നിരാഹാരമിരിക്കാൻ തീരുമാനിച്ചു.

     കേച്ചേരി :

   തൃശൂർ- കുന്നംകുളം സംസ്ഥാന പാതയുടെ ദാരുണമായ അവസ്ഥയും യാത്രാ ദുരിതവും 

 പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്




  SDPI മണലൂർ മണ്ഡലം പ്രസിഡന്റ്   ദിലീഫ് അബ്ദുൽ ഖാദർ 

    കേച്ചേരി സെന്ററിൽ മരണം വരെ  നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുന്നു..

  ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ മരണക്കു ഴികൾ രൂപപ്പെട്ടിട്ട്  സർക്കാരും പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസും അവഗണന തുടരുകയാണ്. .

  ജനങ്ങളെ വെല്ലുവിളിച്ചു മുന്നോട്ട് പോകുന്ന സർക്കാരിനെതിരെ നാം മൗനം വെടിയേണ്ടതുണ്ട്. പൂർണമായും തകർന്ന  റോഡിലെ കുഴി അടക്കാനാണ്‌ സർക്കാർ 29 ലക്ഷം പാസാക്കിയിരിക്കുന്നത്. റോഡ് സഞ്ചാര യോഗ്യമാക്കാൻ ഈ തുക അപര്യാപ്തമാണ്.

കൂടുതൽ തുക അനുവദിച്ചു റോഡ് റീ ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാണ്. 

ജനങ്ങളുടെ ന്യായമായ അവകാശം നേടിയെടുക്കാനാണ് തൃശൂർ-കുന്നംകുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  2024 ജൂലൈ 29 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ കേച്ചേരി സെന്ററിൽ അനിശ്ചിത കാല നിരാഹാരം. നടത്തുന്നത്.