കൈപ്പറമ്പ് :
പുറ്റേക്കര സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ "മികവ് 2024"വടക്കാഞ്ചേരി എംഎൽഎ സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ്സിന് പിടിഎ പ്രസിഡണ്ട് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ബിനു ടി പനക്കൽ, സ്കൂൾ മാനേജർ പയസ് ബേബി, വാർഡ് മെമ്പറിൽ ലിന്റി ഷിജു, ഹൈസ്കൂൾ സീനിയർ അധ്യാപിക നിർമല ടീച്ചർ, മുൻ പുഴക്കൽ ബ്ലോക്ക് പ്രസിഡണ്ട് സി വി കുര്യാക്കോസ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിപി ജോസ്, ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീജ ടീച്ചർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി അജി ടീച്ചർ,പിടിഎ വൈസ് പ്രസിഡന്റ് സിജോ ഔസേപ്പ് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ആദരിച്ചു.
.jpg)
.jpg)