തൃശ്ശൂർ അതിരൂപതയിലെ ദൈവാലയ ശുശ്രൂഷകളുടെ വാർഷിക ധ്യാനം
തൃശ്ശൂർ അതിരൂപത മെത്രപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ബലിയർപ്പിച്ച ശേഷം ശുശ്രൂഷകളുടെ ക്ഷേമം അന്വേഷിച്ചിട്ടാണ് പിതാവ് മടങ്ങിയത്. കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന വാർഷിക ധ്യാനത്തിന് നൂറോളം ശുശ്രൂഷകൾ പങ്കെടുക്കുന്നുണ്ട്. ഫാ. രഞ്ജിത്ത് അത്താണിക്കലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനം നയിക്കുന്നത്. കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാ. പോൾ മാളിയ മാവ്, ആശ്രമം സുപ്പീരിയർ ഫാ. ഡേവിഡ് പേരമംഗലത്ത്, ഗാഗുൽത്താ ഡയറക്ടർ ഫാദർ ബെന്നി പീറ്റർ, പ്രസിഡന്റ് ജിൻസൺ മുട്ടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൂലൈ 21 മുതൽ 24 വരെയാണ് ധ്യാനം നടക്കുന്നത്.
