പെരുമല ദേവസ്വം പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ അപകട ഭീഷണിയി
കേച്ചേരി:-
മഴുവഞ്ചേരി പെരുമല അമ്പലം അടിവാരത്ത് കൊച്ചിൻ ദേവസ്വം ബോർഡ് പുറമ്പോക്ക് ഭൂമിയിൽ 80 ഓളം കുടുംബങ്ങൾ കാലവർഷം ആകുമ്പോഴും കാറ്റ് വീശും പോഴും ഭയാനകമാംഅവസ്ഥയിലാണ്. കാലങ്ങളായി താമസിക്കുന്ന പാവപ്പെട്ട നിർധന കുടുംബങ്ങൾക്ക് പട്ടയം പോലും ലഭിച്ചിട്ടില്ല. ഇവർ താമസിക്കുന്ന വീടിനോട് ചേർന്ന് നിൽക്കുന്ന വൻമരങ്ങൾ കടപുഴകി പലപ്പോഴും വീഴുകയാണ്. ദേവസ്വം അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുവിട്ടിൽ ബഷീറിന്റെ വീടിനു മുകളിലേക്ക് ഒരു വൻമരം കടപുഴകി വീണ് വീടിന്റെ ഒരുഭാഗം തകർന്നു പോയി.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് പിടി ജോസ്, വാർഡ് മെമ്പർ സന്ദീപ്.പിഎസ് എന്നിവർ സ്ഥലം സന്ദർശിച്ചു

