വേലൂർ പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 172 ബൂത്ത് റോഡ് പണിയിലെ അഴിമതിക്കെതിരെ തകർന്ന റോഡിൽ മാർക്ക് ചെയ്തു പ്രതിഷേധ സമരം നടത്തി.
വേലൂർ മണിമലർക്കാവ് പഴയങ്ങാടി പള്ളി റോഡ് റീ ടാറിങ് കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും തകർന്നു തരിപ്പണമായിരിക്കുകയാണ്. റോഡ് പണിയിലെ അഴിമതി അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ട് തകർന്ന റോഡ് പരിസരത്ത് പ്രതിഷേധ സമരം നടത്തി .ആറ് ലക്ഷത്തി 25,000 രൂപ വക ഇരുത്തിയാണ് ഈ റോഡ് റീ ടാറിങ് ചെയ്തത്.
250 മീറ്ററോളം തകർന്ന റോഡ് സമരത്തിൻറെ ഭാഗമായി മാർക്ക് ചെയ്തു. പ്രതിഷേധ സമരം പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ലോറൻസ് അറക്കൽ അധ്യക്ഷത വഹിച്ചു .
മുൻ മണ്ഡലം പ്രസിഡണ്ട് യേശുദാസ് പി പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. പരമേശ്വരൻ അരിവാ തോട്ടിൽ സമരത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ലിജി ലോറൻസ് ഡയറക്ടർ ബോർഡ് മെമ്പർ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ,മഹിളാ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ സമരത്തിൽ അണിനിരന്നു.


