അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ സമുചിതമായി ആഘോഷിച്ചു:

 അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ സമുചിതമായി ആഘോഷിച്ചു: 



അയ്യന്തോൾ: തൃശ്ശൂർ അയ്യന്തോൾ പഞ്ചിക്കലിലുള്ള മാതാ അമൃതാനന്ദമയി മഠം ബ്രഹ്മ സ്ഥാന ക്ഷേത്രത്തിൽ ഗുരുപൂർണിമ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മണിക്ക് ബ്രഹ്മചാരി ശ്രീജേഷിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമം നടന്നു. 



  രാവിലെ 8 മണിക്ക് സ്വാമി അമൃതഗീതാനന്ദപുരിയുടെ നേതൃത്വത്തിൽ സത്സംഗവും ഭക്തിഗാനസുധയും ഉണ്ടായിരുന്നു. ബ്രഹ്മചാരി നാഥാകൃത ചൈതന്യയുടെ നേതൃത്വത്തിൽ സർവ്വേശ്വര പൂജയും ഉണ്ടായിരുന്നു. തുടർന്ന് ഭക്തജനങ്ങൾ ഗുരുപാദുകത്തിൽ പുഷ്പാർച്ചന ചെയ്തു. 



മനുഷ്യ ജീവിതത്തിൽ ഏറ്റവും  ശ്രേഷ്ഠമായ സ്ഥാനമാണ് ഗുരുവിൻ്റെത്. കാരണം ഈശ്വരനെ അറിയാൻ ഗുരു നമുക്ക് മാർഗ്ഗദർശനം നൽകുന്നു  സ്വാമി അമൃതഗീതാനന്ദപുരി പറഞ്ഞു.

തുടർന്ന് സ്വാമിജി ഭക്തജനങ്ങൾക്ക് പ്രസാദ വിതരണം നടത്തി. അന്നദാനത്തോടുകൂടി പരിപാടികൾ സമാപിച്ചു