മനുഷ്യാവകാശ സംരക്ഷണ ഫോറം(HRPF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ മാതാ പിതാക്കൾക്കും വേണ്ടിയുള്ള ഏകദിന ശില്‌പശാല (സ്നേഹസ്‌പർശം)
തൃശ്ശൂർ പൂങ്കുന്നം ഗവ. ഹയർസെക്കൻ്ററി സ്‌കൂൾ ഹാളിൽ വെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലാസ്. കെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സി.വി കുരിയാക്കോസ് (പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് )
ഉദ്ഘാടനം നിർവ്വഹിച്ചു.
മനുഷ്യാവകാശ സംരക്ഷണ ഫോറം ജില്ലാ പ്രസിഡണ്ട് വിനോദ് പൂങ്കുന്നം സ്വാഗതം ആശംസിച്ച ചടങ്ങിൽ
എച് ആർ പി എഫ് സംസ്ഥാന പ്രസിഡണ്ട് മനീഷ് നാരായണൻ വീശിഷ്ടാതിഥി ആയി.
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് ഡയറക്ടർ ജനറലിൻ്റെ ബാഡ്ജ് ഓഫ് ഓണർ 2024 അവാർഡ് നേടിയ വിജയ് കൃഷ്ണ കെ.യു വിനെ
(സ്റ്റേഷൻ ഓഫീസർ,കുന്നം കുളം) എച് ആർ പി എഫ് സംസ്ഥാന- ജില്ലാ ഭാരവാഹികൾ ആദരിച്ചു.
വനിത വിഭാഗം തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഹണിലാസ്, ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് യു, അടാട്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജീഷ് അടാട്ട്, പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം വിദ്യമന്ദിരം ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ഹരി കുമാർ വി.എസ്, എച് ആർ പി എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നിധീഷ് എൻ. പി എന്നിവർ ആശംസകൾ അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അനുരൂപ് പി എസ് നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും മോട്ടിവേഷൻ ട്രെയിനിങ് ക്ലാസും നടന്നു.

.jpg)
