അസ്സീസി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
തലക്കോട്ടുകര
തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവാർഡ് ദാനവും രക്ഷാകർതൃ യോഗവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. സിസ്റ്റർ സെലിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
ഫാ. ജോർജ്ജ് തേർമഠം, പ്രിൻസിപ്പാൾ സിസ്റ്റർ ഷാന്റി ജോസഫ് , സ്റ്റാഫ് സെക്രട്ടറി ഡാർലി കെ ബി, ബിനി സേവി, ആൽഫിൻ സി എസ്, എം രാധിക എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചവരെയും അവരെ ഒരുക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
.jpg)


