കടങ്ങോട് വടുക്കുമുറിയിൽ നാട്ടുകാർ നിർമ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

 കടങ്ങോട് : കടങ്ങോട് വടുക്കുമുറിയിൽ നാട്ടുകാർ നിർമ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.എ.അഭിലാഷ് നിർവഹിച്ചു. 


    റോഡ് വികസന നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ സമാഹരിച്ച 65,000 രൂപ ചെലവഴിച്ചാണ് പുതിയത് നിർമ്മിച്ചത്. ചടങ്ങിന് ശേഷം മധുര വിതരണം നടത്തി. കെ.എൻ.മനോജ്, കെ.ആർ.നന്ദകുമാർ, എം.ജി.ജയൻ, പി.കെ.ലക്ഷ്മണൻ, ഒ.എ. സുബ്രഹ്മണ്യൻ, എ.എസ്.ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി.