കേച്ചേരി :
ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി" ചെലോടെ ചൂണ്ടൽ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട കേച്ചേരി സെന്ററിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു..
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, പഞ്ചായത്ത് സെക്രട്ടറി കെഇ ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ വി പി ലീല, മാഗി ജോൺസൺ, ജിഷ്ണു എൻ എസ്, സന്ദീപ് ഉണ്ണികൃഷ്ണൻ പ്രജീഷ് ടിപി, കെ ടി ബാലകൃഷ്ണൻ, സജിത് കുമാർ, നാൻസി ആന്റണി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചുകൊണ്ട് സമഗ്ര ശുചീകരണം എന്ന ലക്ഷ്യത്തിലേക്കാണ് പഞ്ചായത്ത് മുന്നേറുവാൻ ഉദ്ദേശിക്കുന്നത്..
.jpg)