തോളൂർ :
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ തോളൂര്‍ യൂണിറ്റ് സമ്മേളനം തോളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യസമിതി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സന്‍ ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് പി.ഒ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് കെ.എസ്.എസ്.പി.യു. പ്രസിഡണ്ട് സി.ഒ. കൊച്ചു മാത്യു പുതിയ മെമ്പര്‍മാര്‍ക്ക് അംഗത്വ വിതരണം നടത്തി.
ബ്ലോക്ക് സെക്രട്ടറി ടി. രാമചന്ദ്രന്‍, ബ്ലോക്ക് ട്രഷറര്‍ സി.ജെ. ആന്റണി, കുണ്ടുകുളം ബാബു മാസ്റ്റര്‍, സി.ഒ. ലോനപ്പന്‍ മാഷ്, സി.എല്‍. തോമാസ് എന്നിവര്‍ സംസാരിച്ചു. പേ റിവിഷന്‍, ക്ഷാമബത്ത കുടിശ്ശിക ഓണത്തിന് മുന്‍പ് കൊടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുവാന്‍ പ്രമേയം പാസാക്കി.
17 പേര്‍ക്ക് പുതിയതായി അംഗത്വം നല്‍കി. സെക്രട്ടറി സി.എഫ്. ജോസ് മാസ്റ്റര്‍ സ്വാഗതവും എ.ടി. സണ്ണി മാസ്റ്റര്‍ നന്ദിയും പറഞ്ഞു..
