വേലൂർ :
വേലൂരിൽ വീണ്ടും തെരുവുനായ് ശല്യം
വേലൂർ പഞ്ചായത്ത് ആറാം വാർഡിൽ അറക്കൽ തോമസ് രജനിയുടെ രണ്ട് ആട്ടിൻകുട്ടികളെ ആറോളം നായ്ക്കൾ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടു പൊളിച്ച് കടിച്ചുകൊന്നു.
ഈ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു കൊല്ലുന്നത്.
പ്രദേശവാസികൾ വളരെയധികം ബുദ്ധിമുട്ടിയാണ് തെരുവ് നായകളെ കൂടിന്റെ പ്രദേശത്തുനിന്ന് ഓടിച്ചു വിട്ടത്. അടിയന്തരമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പർ സിഡി സൈമൺ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ തലക്കോട്ടുകര ഭാഗത്ത് ഒരു തെരുവ് നായ ചത്ത കിടന്നിരുന്നു.
വാഹനം തട്ടി ചത്തതാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നുള്ളത് വ്യക്തമല്ല, പ്രദേശവാസികൾ അതിനെ കുഴിച്ചു മൂടി.
വേലൂരിൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങൾ ഇരയായി ട്ടുണ്ട്.
ബൈക്ക് യാത്രക്കാർ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പല വഴിയാത്രക്കാർ തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
മെയ് മാസത്തിൽ വേലൂർ വെങ്ങിലി ശ്ശേരിയിൽ ക്ഷിര കർഷകനായ അറക്കൽ ദേവസി ലോറൻസിന്റെ പശുക്കിടാവ് കടിയേറ്റ് ചത്തിരുന്നു. മെയ് 16ന് ഒരു കർഷകന്റെ ഏഴ് ആടുകൾക്ക് കടിയേറ്റതിൽ 5 ആടുകൾ ചത്തു. മെയ് മാസത്തിൽ തന്നെ വേലൂർ വെള്ളറ്റഞ്ഞൂർ സ്വദേശിയായ വടക്കൂടൻ വീട്ടിൽ ഷിബുവിന്റെ ഫാമിലെ ഒരു പശുക്കുട്ടിയാണ് കടിയേറ്റ് ചത്തു.
ഈ വിവരങ്ങളെല്ലാം വേലൂർ പഞ്ചായത്തിനെ ധരിപ്പിച്ചപ്പോൾ തെരുവ് നായയെ കൊല്ലുന്നതിനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനോ നിയമസാധ്യതകൾ ഇല്ലെന്നും
പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പുകൾ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയിരുന്നു.
എത്രയും പെട്ടെന്ന് തെരുവ് നായ്ക്കളെ ഒഴിവാക്കണമെന്ന് പഞ്ചായത്ത് അംഗത്തിനൊപ്പം പ്രദേശവാസികളും ആവശ്യപ്പെട്ടിട്ടുണ്ട്.

