പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക…
അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട എടക്കളത്തൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്. https://youtu.be/iRNcJwpxeZ0?si=AxoMI2J2PPWRSPt1 അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട എടക്കളത്തൂർ സ്വദേശി ഭഗവതി പറമ്പിൽ ബാലൻ എഴുത്തച്ഛൻ മകൻ രാധാകൃഷ്ണൻ്റെ മൃതദേഹം ഞായറാഴ്ച (31.03 2024) കാലത്ത് 9 മണിക്ക് സ്വവസതിയിലേക്ക് എത്തിച്ചേരും. സംസ്കാരകർമ്മം അന്നേ ദിവസം പാറമേക്കാവ് ശാന്തി ഘട്ടിൽ . അമ്മ കുഞ്ചു കുട്ടി. ഭാര്യ രജിത. മക്കൾ അമൽ കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ രാജൻ , രാജി രാമകൃഷ്ണൻ .
വീട്ടമ്മയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ഇന്ന് (30/03/2024) രാവിലെ അമല ആശുപത്രി ബസ്റ്റോപ്പിൽ നിന്നും ചിറ്റിലപ്പിള്ളി ഗ്രൗണ്ട് വരെയുള്ള യാത്രയിലാണ് നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടത്. ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയിട്ടുണ്ട്. ആർക്കെങ്കിലും മാല കളഞ്ഞു കിട്ടിയാൽ ദയവായി താഴെയുള്ള നമ്പറിലോ ☎️9740433011, പേരാമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
തൃശ്ശൂർ പൂരം 2024 ഷെഡ്യൂൾ ======================== കൊടിയേറ്റം 13 ഏപ്രിൽ 2024 ലാലൂർ 8 AM To 8.15 AM അയ്യന്തോൾ 11 AM To 11.15 AM തിരുവബാടി 11.30 AM To 11.45 AM പാറമേക്കാവ് 12 PM To 12.15 AM ചെമ്പൂക്കാവ് 6 PM To 6.15 PM പനമുക്കുംപള്ളി 6.15 PM To 6.30 PM പൂക്കട്ടിക്കര 6.15 PM To 6.30 PM കണിമംഗലം 6 PM To 6.15 PM ചൂരക്കാട്ട്ക്കാവ് 6.45 PM To 7 PM നെയ്തലക്കാവ് 8 PM To 8.15 PM *സാമ്പിൾ വെടിക്കെട്ട് ഏപ്രിൽ 17 2024 വൈകിട്ട് 7 ന്* തെക്കേ നട തുറക്കൽ 18 ഏപ്രിൽ 2024 രാവിലെ 10 ന് ആന ചമയ പ്രദർശനം 18 ഏപ്രിൽ 2024 രാവിലെ 10 ന് ചെറു പൂരങ്ങൾ 19 ഏപ്രിൽ 20…
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് തലക്കോട്ടുക്കര: തലക്കോട്ടുക്കര മര കമ്പനിക്ക് സമീപം ശനിയാഴ്ച രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വേലൂർ സ്വദേശി ചീരൻ വീട്ടിൽ ലാസർ(78), തണ്ടിലം സ്വദേശി ഇല്ലിക്കോട്ടിൽ വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ഷാജൻ(51) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളാറ്റഞ്ഞൂർ സെന്ററിൽ തെരുവുനായ് ആക്രമണം.നടുറോഡിൽ മൂന്നുപേരെ ഗുരുതരമായി അക്രമിച്ചു. പഞ്ചായത്തംഗത്തിന്റെ നിർദശമനുസരിച്ച് Dog Rescue ടീം ഇടപെട്ട് തെരുവുനായയെ പിടിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളാറ്റഞ്ഞൂർ: വെള്ളാറ്റഞ്ഞൂർ സെന്ററിൽ തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ആക്രമണം. റോഡരികിലെ കാനയിൽ പ്രസവിച്ചു കിടന്നിരുന്ന പട്ടിയാണ് നിരവധി പേരെ കടിച്ചത്. ഇന്നലെയും ഇന്നുമായി പള്ളിയിൽ പോയവരെ അടക്കം മൂന്നുപേർക്ക് മാരകമായി കടിയേൽക്കുകയും, മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു. ചിത്രം : മുറിവേറ്റ വ്യക്തിയെ മെഡിക്കൽ കോളേജി…
തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 1) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശംകല്ലൂത്തര ജിഷ്ണു @ ഉണ്ടുണി (27) 2) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശം പെരിഞ്ചേരി വീട്ടിൽ സനീപ് (29) 3) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നടത്തറ താണിക്കൽ വീട്ടിൽ അരുൺ രാജ് @ ബീരാൻ…
പെരുമ്പിലാവിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പരുവക്കുന്ന് ചങ്കരത്ത് വളപ്പിൽ പരേതനായ മുഹമ്മദ് മകൻ 44 വയസ്സുള്ള അഷറഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹത്തിന് പഴക്കം ഉള്ളതിനാൽവ്യാഴാഴ്ച കാലത്ത് പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
ആലത്തൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന് പന്നിത്തടം ലോക്കലിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ആലത്തൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന് പന്നിത്തടം സെൻട്രറിൽ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. പന്നിത്തടം സെന്ററില്‍ സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ്, സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ ഷോള് അണിയിച്ച് സ്വീകരിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സബീൽ തങ്ങൾ ഷംസുദീൻ കാരേങ്ങൽ, മുരളി ഇ.എസ്, ടി.പി ജോസഫ്, വി. ശങ്കരനാരായണൻ, പി.എ ഉണ്ണികൃഷ്ണൻ, സുഗിജ സുമേഷ്…
യുഡിഎഫ് തോളൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എംഎൽഎ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. തോളൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ കെജി പോൾസൺ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ അജിത് കുമാർ, ഘടകകക്ഷി നിയോജകമണ്ഡലം നേതാക്കളായ സെലക്ട് മുഹമ്മദ്, പി ജെ തോമസ് മാസ്റ്റർ, ലോനപ്പൻ ചക്കച്ചാം പറമ്പിൽ,അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ, കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ സി.ടി ജെയിംസ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് …
വരടിയം ഫ്ലാറ്റ് കയറി ആക്രമണം നടത്തിയ പ്രതികളെ സംരക്ഷിക്കാൻ ബിജെപി- സിപിഎം ധാരണ എന്ന് യൂത്ത് കോൺഗ്രസ്... വരടിയം വില്ലയിൽ കയറി അച്ഛനെയും മക്കളെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ബിജെപി-സിപിഎം ധാരണ ഉള്ളതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സി പ്രമോദ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമംഗലം പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മാർച്ച് 13 ബുധനാഴ്ച ആണ് വരടിയത് വില്ല പ്രൊജക്റ്റ് നടത്തിപ്പുകാരെ ബിജെപി ഗ്രാമപഞ്ചായത്ത് മെമ…
മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥികളുടെ കോൺ വെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. മുണ്ടൂർ മൗണ്ട് കാർമൽ ചർച്ച് വികാരി റവ. ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു. നിർമ്മൽ ജ്യോതി പിടിഎ പ്രസിഡന്റ് അഡ്വ. സി ടി ഷാജി, സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ (എസ് എച് ), പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ്,(എസ് എച് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ റോജിത്ത് സേവ്യർ, അമൽ ഫിജോ, എന്നിവർ സന്നിഹിതരായിരുന്നു. എൽകെജി വിദ്യാർത്ഥികളുടെ കലാവിരുന്നും യുകെജി വിദ്യാർത്ഥികളുടെ നന്ദിയും സദസ്സിനെ ഏറെ ഹൃദ്യമാക്കി. കോർ…
കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം; അസം സ്വദേശി പൊലിസ് പിടിയിൽ ഒല്ലൂർ ഇളംതുരുത്തിയിൽ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ അസം സ്വദേശി പൊലിസ് പിടിയിൽ. അസമയത്തും കോഴി കടയിൽ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ഉള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസാം സ്വദേശിയായ മുഹമ്മദ് ദുലാൽ ഹുസൈൻ (31) എന്നയാളെ ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഒല്ലൂർ പൊലീസും, തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്കോഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത…
സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്, എന്നാല്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ കൊടുക്കില്ല; കലാമണ്ഡലം ഗോപി. തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കഥകളി ആചാര്യന് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്. എന്നാല്‍ വോാട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ കൊടുക്കില്ലെന്നു കലാമണ്ഡലം ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഒരുവാക്കും താന്‍ പറയില്ല. പത്മഭൂഷണ്‍ വേണമെങ്കില്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡോക്ടര്‍ വിളിച്ചിരുന്നു. അത് കേട്ട് തന്റെ മകന് മനോവിഷമം ഉണ്ടായെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത…
അമലയിൽ റേഡിയോളജി കോൺഫറൻസ് അമല മെഡിക്കൽ കോളേജ് നടത്തിയ റേഡിയോളജി കോൺഫറൻസ് ഓസ്റ്റിയോ ഓർക്കസ്ട്ര - അപ്ഡേറ്റ്സ് ഓൺ ഓസ്റ്റിയോ പോറോസിസ് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി. എം. ഐ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. രാജേഷ് ആന്റോ, ഡോ.റോബർട്ട് പി അമ്പൂക്കൻ, ഡോ. ആൻസ്റ്റീൻ ജോസ് എന്നിവരും പ്രസംഗിച്ചു. ഡെക്സ് സ്കാൻ - ബി. എം. ഡി ടെസ്റ്റ് തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ വച്ച് ആദ്യമായി അമലയിൽ തുടങ്ങിയത് ര…
ജോലിക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു. ആദരാഞ്ജലികൾ 🌹 🙏 🌹 കെ.എസ്.ഇ.ബി മുണ്ടൂര്‍ സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ മുണ്ടത്തിക്കോട് എസ്.എന്‍. സ്റ്റോപ്പിനടുത്ത് തുണ്ടത്തില്‍ നാരായണന്റെ മകന് സുനില്‍കുമാറാണ് (49) മരിച്ചത്. കുറുമാല്‍ കൊച്ചിന് പ്ലാന്റേഷനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ജോലിയെടുക്കുന്ന സമയത്താണ് നെഞ്ചുവേദന അനുഭവപ്പെട്ടത് . തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ചൊച്ചാഴ്ച്ച ഉച്ചക്ക് നടക്കും. സാവിത്രി മാത…
തായം കളി മാമാങ്കം നാദബ്രഹ്മ പൂരാഘോഷ കമ്മിറ്റി യുടെ നേതത്വത്തിൽ തുടക്കം കുറിച്ചു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ വിമല നാരായണൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആദ്യ ഘട്ട മത്സരങ്ങൾക്ക് തുടക്കമായി . തുടർന്ന് തയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വേലുക്കുട്ടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു, കമ്മറ്റി പ്രസിഡൻ്റ് സനിൽ, സെക്രട്ടറി നിതീഷ്, അംഗങ്ങൾ ആയ അഭിലാഷ്,സുജിത്ത് , അനന്തു,അർജുൻ, നിജീഷ് എന്നിവർ സംസാരിച്ചു,അഭിലാഷ് തയ്യൂർ, സുമൻ തയ്യൂർ, കെ. എൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ ആദ്യ …
ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം. 3 കടകൾ കത്തി നശിച്ചു. ചാവക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന അസീസ് ഫൂട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഡ്രസ്,അടക്കം മൂന്ന് കടകൾ കത്തിനശിച്ചു. പുലർച്ചെ 1.30 നാണ് തീപിടുത്തം ഉണ്ടായത്.ഗുരുവായൂർ കുന്ദംകുളം, എന്നിവടങ്ങളിൽ നിന്നായി എത്തിയ അഗ്നി ശമന സേനയും,നാട്ടുകാരും ചേർന്ന് തീ അണച്ചു.കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തു നിന്നാണ് തീ പടർന്നത്.ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പാലയൂർ മഹാ തീർഥാടനം ഞായറാഴ്ച്ച നടക്കും . പതിനായിരങ്ങൾ പങ്കെടുക്കും ഞായറാഴ്ച പുലർച്ചെ 4ന് കുർബാനയോടെ ലൂർദ് കത്തീഡ്രലിൽ നിന്നു മുഖ്യ പദ യാത്ര ആരംഭിക്കും. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിനു പേപ്പൽ പതാക കൈമാറി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴ ത്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. യാത്ര കടന്നുപോകുന്ന വിവിധ ഇടവകകളിലെ വികാരിമാർ അതതു പദയാത്രകൾക്കു നേതൃത്വം നൽകും. മുഖ്യ പദയാത്ര കൂടാതെ കൊട്ടേക്കാട്, നിർമലപുരം, ചേലക്കര, എരുമപ്പെട്ടി, ചാവക്കാ ട്, വടക്കാഞ്ചേരി, മറ്റം, വേലൂർ, കണ്ടശ്ശാംകടവ്, പഴുവിൽ, വലപ്പാട് തുട…
വിജയത്തിളക്കത്തിന് അനുമോദനം തിളക്കം 2024 Merit Day പേരാമംഗലം: പേരാമംഗലം ശ്രീ ദുർഗാവിലാസം എൽ പി സ്കൂളിൽ 2023- 24 അധ്യയന വർഷം നടന്ന മൂല്യനിർണയ പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെയും അനുമോദിച്ചു. ഡോ: ഉമാദേവി, ചാർട്ടേഡ് എക്കൗണ്ടൻ്റ് ഹരി കെ. എൻ, ഡോക്ടർ :കാവ്യ പി എന്നിവർ വിശിഷ്ടാതിഥികളായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച ഈ പൂർവ്വ വിദ്യാർത്ഥികൾ കുരുന്നു പ്രതിഭകൾക്ക് ഉപഹാരം നൽകി . പിടിഎ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ കൃഷ്ണൻകുട്ടി സ്വാഗതവും ഹേമ…
' പാറന്നൂർ എം.എ സുബ്രഹ്മണ്യൻ മെമ്മോറിയൽ ഗ്രാമീണ വായനശാലയിൽ പറവകൾക്ക് സ്നേഹതണ്ണീർ കുടം ഒരുക്കി. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി തൃശുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറന്നൂർ ഗ്രാമീണ വായനശാലയിൽ ഒരുക്കിയ സ്നേഹ തണ്ണീർ കുടത്തിലേയ്ക്ക് ജലം പകർന്ന് കൊണ്ട് ഡോ. സരിത സജീവ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് പ്ലാനിംങ് ബോർഡ് ഡയറക്ടർ ഡോ.ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച്, പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ബ്രോഷർ പി.എസ്.എസ് . ജില്ലാ വൈസ് പ്രസിഡൻ്റ് ബീ…
വേലൂർ പോസ്റ്റോഫീസ് സെൻ്റ്റിൽ ഓട്ടോറിക്ഷകൾ റോഡിൽ പാർക്ക് ചെയ്യുന്നതുകാരണം കാൽ നടക്കാർക്ക് വഴി നടക്കുന്നതിനും ,വാ ഹനങൾ സൈഡ് കൊടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നാട്ടുക്കാരുടെ പരാതി . പോസ്റ്റോഫീസ് സെൻ്ററിലെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് സീബ്ര ലൈനിന് പുറത്താണ്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നതെന്ന് നാട്ടുക്കാർ അഭിപ്രായപ്പെട്ടു
ഗുരുവായൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച പ്രതി പിടിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 32 ലക്ഷത്തിലധികം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ .തൃശൂർ അമല നഗർ തൊഴുത്തും പറമ്പിൽ വീട്ടിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ & റ്റി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 32 ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അമ്പത് രൂപ കള്ള താക്കോൽ ഉപയോഗിച്ച് ആണ് ഇയാൾ കവർച്ച നടത്തിയത് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുളള സീനിയർ സിവ…
പറവകൾക്കായി പാന സ്നാന പാത്രവിതരണം നടന്നു. പുതുശ്ശേരി : പക്ഷികൾക്കായുള്ള പാന - സ്നാനപാത്ര വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി സെൻറ് ഫ്രാൻസിസ് എൽ.പി സ്കൂളിൽ നടന്നു . ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം ചെയ്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൊച്ചുകുട്ടികളിൽ കരുണയുടെ ആർദ്രതയുടെയും ബാലപാഠങ്ങൾ പഠിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആൻസി വില്യംസ് പറഞ്ഞു. പുതുശ്ശേരി സെൻറ് ഫ്രാൻസിസ് എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ഫ്രാൻസിസ് കെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൈക…
കൊ ളങ്ങാട്ടുകര- കൊട്ടേക്കാട് റോഡ് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. കൊളങ്ങാട്ടുകര., കേന്ദ്ര ഗവൺമെന്റ് പദ്ധതിയിൽ (പി എം ജി എസ് വൈ ) ഉൾപെടുത്തി,2.28 കോടി രൂപ ചെലവ് ചെയ്ത് നിർമ്മാണം പൂർത്തീകരിച്ച കൊളങ്ങാട്ടുകര - കൊട്ടേക്കാട് റോഡ് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. അവണൂർ , കോലഴി പഞ്ചായത്തുകളെ യോജിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. വർഷങ്ങളായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന പ്രസ്തുത റോഡ് ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാണ്. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ ലിസ്റ്റ് പെടുത്തിയാണ് രമ്യ ദാസ് എംപി പദ്ധതി നടപ്പിലാക്കിയത്.. യോഗത്തിൽ പുഴ…
കാറും മിനിബസും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. മിനി ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയക്ക് മുന്നിൽ നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന മിനി ബസും കാറും കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. നാടക പ്രവർത്തകർക്കും കാർ യാത്രക്കാർക്കും പരിക്ക് ഇവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് സംഭവം. തൃശൂർ വെസ്റ്റ് പോലീസ് സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരം അറിഞ്ഞു വരുന്നു.
തോളൂർ പഞ്ചായത്ത് ആറാം വാർഡിൽ സെൻ്റ് അൽഫോൺസാ ദേവലായ ത്തിനു സമീപവും എട്ടാം വാർഡിൽ ചാലക്കൽ ഊരകം റോഡിലും ആലത്തൂർ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ട് വകയിരുത്തി സ്ഥാപിച്ച മിനി ഹൈമാസ്റ്റുകളുടെ സ്വിച്ച് ഓൺ കർമ്മം രമ്യ ഹരിദാസ് എം പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റും ആറാം വാർഡുമെമ്പറുമായ ലില്ലി ജോസ് , മുൻപഞ്ചായത്ത് പ്രസിഡൻ്റും എട്ടാം വാർഡുമെമ്പറുമായ കെ.ജി പോൾസൺ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന വിൽസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ , ആനി ജോസ്…
തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ യു.പി. കുട്ടികൾക്ക് ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി രാമവർമ്മപുരം വിജ്ഞാൻ സാഗറിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. പഠനയാത്രക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. പോന്നോർ ഗവൺമെൻ്റ് സ്കൂൾ പ്രധാന അധ്യാപിക എൽസി വി.കെ. പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ ആശംസകൾ അർപ്പിച്ചു. പോന്നോർ ഗവ. വെൽഫയർ യു.പി. സ്കൂൾ , എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്കൂൾ , പോന്…
എരുമപ്പെട്ടി മങ്ങാട് പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . ബൈക്ക് യാത്രക്കാരനായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം കീർത്തി നിവാസിൽ നന്ദൻമാരാരുടെ മകൻ 21 വയസുള്ള ഗൗതം ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടിൽ 42 വയസുള്ള റോയിലിനും പരിക്കേറ്റു..ഇന്ന് കാലത്ത് ഒൻപത് മണിയോടെ നെയ്യിൻപടിക്കു സമീപത്താണ് അപകടം ഉണ്ടായത്. പുതുരുത്തി നെയ്യിൻ പടി വളവിൽ വെച്ച് മങ്ങാട് നിന്ന് പോവുകയായിരുന്ന ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ടാറ്റ 407 ലോറിയിൽ ഇടിക്കുകയായിരുന്…
* വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം ജി എൽപിഎസ് പഴമുക്ക് മുണ്ടുർ : പൊതു വിദ്യാഭ്യാസവകുപ്പും, സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനംജി എൽ പി എസ് പഴമുക്കിൽ 11/3/2024 തിങ്കളാഴ്ച 3pm ന് വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. ബി ആർ സി ട്രെയിനർ ഗീത.ടി.ആർ സ്വാഗതം ആശംസിച്ചു. ഡി. പി. ഒ ശശി മാസ്റ്റർ പദ്ധതി വിശദ…
മഹാശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. രാവിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. വടക്കുന്നാഥന് ഒരു കുടം നറുനെയ്യ് സമര്‍പ്പിച്ച് തൊഴുതു. പിന്നീട് ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ ശിവരാത്രി മഹാപരിക്രമയിലും പങ്കെടുത്തു. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളായ ചൊവ്വല്ലൂര്‍, മമ്മിയൂര്‍, തിരുമംഗലം, തൃക്കുന്നത്ത്, ആനേശ്വരം, വയലൂര് മഹാദേവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഇരിങ്ങാലക്കുട കാട്ടൂര്‍ ക്ഷേത്രം നെന്മണിക്കര ക്ഷേത്രം, മുടിക്കോട്, പനമുക്ക് ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലും സുരേഷ് ഗോപി എത്ത…