അമലയിൽ റേഡിയോളജി കോൺഫറൻസ്
അമല മെഡിക്കൽ കോളേജ് നടത്തിയ റേഡിയോളജി കോൺഫറൻസ് ഓസ്റ്റിയോ ഓർക്കസ്ട്ര - അപ്ഡേറ്റ്സ് ഓൺ ഓസ്റ്റിയോ പോറോസിസ് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്‌തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്‌സൺ മുണ്ടൻമാണി സി. എം. ഐ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, ഡോ. ദീപ്തി രാമകൃഷ്‌ണൻ, ഡോ. രാജേഷ് ആന്റോ, ഡോ.റോബർട്ട് പി അമ്പൂക്കൻ, ഡോ. ആൻസ്റ്റീൻ ജോസ് എന്നിവരും പ്രസംഗിച്ചു. ഡെക്‌സ് സ്‌കാൻ - ബി. എം. ഡി ടെസ്റ്റ് തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ വച്ച് ആദ്യമായി അമലയിൽ തുടങ്ങിയത് രോഗികൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് വിദഗ്‌ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.