*വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം
ജി എൽപിഎസ് പഴമുക്ക്
മുണ്ടുർ : പൊതു വിദ്യാഭ്യാസവകുപ്പും, സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനംജി എൽ പി എസ് പഴമുക്കിൽ 11/3/2024 തിങ്കളാഴ്ച 3pm ന്
വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. ബി ആർ സി ട്രെയിനർ ഗീത.ടി.ആർ സ്വാഗതം ആശംസിച്ചു. ഡി. പി. ഒ ശശി മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ലെനിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻ്റി ഷിജു, പി ടി എ പ്രസിഡന്റ് ശ്രീജിത്ത് വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരായ മേരി പോൾസൺ, മിനി പുഷ്ക്കരൻ, സുഷിത ബാനിഷ് എന്നിവർ സന്നിഹിതരായിരുന്നു. പ്രധാന അധ്യാപിക കെ.കെ റീജ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.