തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ യു.പി. കുട്ടികൾക്ക് ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി പഠനയാത്ര സംഘടിപ്പിച്ചു.

 തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ യു.പി. കുട്ടികൾക്ക് ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി രാമവർമ്മപുരം വിജ്ഞാൻ സാഗറിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു.


 പഠനയാത്രക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. പോന്നോർ ഗവൺമെൻ്റ് സ്കൂൾ പ്രധാന അധ്യാപിക എൽസി വി.കെ. പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ ആശംസകൾ അർപ്പിച്ചു. പോന്നോർ ഗവ. വെൽഫയർ യു.പി. സ്കൂൾ , എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്കൂൾ , പോന്നോർ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര ഭിരുചിയുള്ള അമ്പതോളം വിദ്യാർത്ഥികളാണ് അധ്യാപകർക്കൊപ്പം വിജ്ഞാൻ സാഗർ സന്ദർശിച്ചത്