മിനി ഹൈമാസ്റ്റുകളുടെ സ്വിച്ച് ഓൺ കർമ്മം രമ്യ ഹരിദാസ് എം പി നിർവ്വഹിച്ചു.

 തോളൂർ പഞ്ചായത്ത് ആറാം വാർഡിൽ സെൻ്റ് അൽഫോൺസാ ദേവലായ ത്തിനു സമീപവും



 എട്ടാം വാർഡിൽ ചാലക്കൽ ഊരകം റോഡിലും



 ആലത്തൂർ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ട് വകയിരുത്തി സ്ഥാപിച്ച മിനി ഹൈമാസ്റ്റുകളുടെ സ്വിച്ച് ഓൺ കർമ്മം രമ്യ ഹരിദാസ് എം പി നിർവ്വഹിച്ചു.



 പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റും ആറാം വാർഡുമെമ്പറുമായ  ലില്ലി ജോസ് , മുൻപഞ്ചായത്ത് പ്രസിഡൻ്റും എട്ടാം വാർഡുമെമ്പറുമായ  കെ.ജി പോൾസൺ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന വിൽസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ , ആനി ജോസ്, ശ്രീകല  കുഞ്ഞുണ്ണി, ഷീന തോമാസ്  ആസൂത്രണ സമിതിയംഗങ്ങൾ , നാട്ടുകാർ പങ്കെടുത്തു.