വരടിയം ഫ്ലാറ്റ് കയറി ആക്രമണം നടത്തിയ പ്രതികളെ സംരക്ഷിക്കാൻ ബിജെപി- സിപിഎം ധാരണ എന്ന് യൂത്ത് കോൺഗ്രസ്..


വരടിയം ഫ്ലാറ്റ് കയറി ആക്രമണം  നടത്തിയ പ്രതികളെ സംരക്ഷിക്കാൻ ബിജെപി- സിപിഎം ധാരണ എന്ന് യൂത്ത് കോൺഗ്രസ്... 


വരടിയം വില്ലയിൽ കയറി അച്ഛനെയും മക്കളെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ബിജെപി-സിപിഎം ധാരണ ഉള്ളതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ  സെക്രട്ടറി അഡ്വക്കേറ്റ് സി പ്രമോദ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമംഗലം പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

മാർച്ച് 13 ബുധനാഴ്ച ആണ് വരടിയത് വില്ല പ്രൊജക്റ്റ് നടത്തിപ്പുകാരെ ബിജെപി ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും, നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിച്ചത് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചാർജ് ചെയ്തെങ്കിലും പിന്നീട് പിടികൂടിയ പ്രതികളെ സ്റ്റേഷനിൽ നിന്നും വിടാൻ തയ്യാറായതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്നുവരെ ആലത്തൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കരുവന്നൂർ കേസിലെ ഈഡി നടപടികൾ അവസാനിപ്പിച്ചതും ഇതുമായി കൂട്ടി വായിക്കപ്പെടേണ്ടതാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് നേതൃത്വത്തിൽ പേരാമംഗലം സെന്ററിൽ നിന്നും ആരംഭിച്ച ജാഥ പേരാമംഗലം പോലീസ് സ്റ്റേഷൻപരിസരത്ത് വെച്ച് പോലീസ് തടഞ്ഞുസംസ്ഥാന സെക്രട്ടറി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ വി ഓ ചുമ്മാർ , ടി ഡിവിൽസൺ,   ഷോബി മുണ്ടൂർ, ഹരീഷ് എന്നിവർ പ്രസംഗിച്ചു.... യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീരാഗ് കൈപ്പറമ്പ്, സോജൻ ആവണൂർ ,ജീസോ ലോനപ്പൻ, അരുൺ ആന്റോ, പഞ്ചു  തോമസ്  മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിഷാ പ്രഭാകരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.