മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥികളുടെ കോൺ വെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു.

 മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥികളുടെ കോൺ വെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. മുണ്ടൂർ മൗണ്ട് കാർമൽ ചർച്ച്  വികാരി റവ. ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു. 

നിർമ്മൽ ജ്യോതി പിടിഎ പ്രസിഡന്റ് അഡ്വ.  സി ടി ഷാജി, സ്കൂൾ മാനേജർ  സിസ്റ്റർ ആൻസി പോൾ (എസ് എച് ), പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ്,(എസ് എച് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


പിടിഎ  എക്സിക്യൂട്ടീവ് മെമ്പർമാരായ റോജിത്ത് സേവ്യർ, അമൽ ഫിജോ, എന്നിവർ സന്നിഹിതരായിരുന്നു. 



എൽകെജി വിദ്യാർത്ഥികളുടെ കലാവിരുന്നും  യുകെജി വിദ്യാർത്ഥികളുടെ നന്ദിയും സദസ്സിനെ ഏറെ ഹൃദ്യമാക്കി. കോർഡിനേറ്റേഴ്സ്, കിന്റർ ഗാർഡൻ, അധ്യാപകർ പ്രോഗ്രാമിന് നേതൃത്വം നൽകി