വെള്ളാറ്റഞ്ഞൂർ സെന്ററിൽ തെരുവുനായ് ആക്രമണം.നടുറോഡിൽ മൂന്നുപേരെ ഗുരുതരമായി അക്രമിച്ചു

      വെള്ളാറ്റഞ്ഞൂർ സെന്ററിൽ തെരുവുനായ് ആക്രമണം.നടുറോഡിൽ മൂന്നുപേരെ ഗുരുതരമായി അക്രമിച്ചു.

പഞ്ചായത്തംഗത്തിന്റെ നിർദശമനുസരിച്ച് Dog Rescue ടീം ഇടപെട്ട്  തെരുവുനായയെ പിടിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക്   മാറ്റി.


വെള്ളാറ്റഞ്ഞൂർ: വെള്ളാറ്റഞ്ഞൂർ സെന്ററിൽ തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ആക്രമണം. റോഡരികിലെ കാനയിൽ  പ്രസവിച്ചു കിടന്നിരുന്ന പട്ടിയാണ് നിരവധി പേരെ കടിച്ചത്. ഇന്നലെയും ഇന്നുമായി പള്ളിയിൽ പോയവരെ അടക്കം മൂന്നുപേർക്ക് മാരകമായി കടിയേൽക്കുകയും, മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു.  

   ചിത്രം : മുറിവേറ്റ വ്യക്തിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

 പഞ്ചായത്തംഗം പി.എൻ . അനിൽ മാസ്റ്ററുടെ  അഭ്യർത്ഥനയനുസരിച്ച് ഡോഗ് റ്‌സ്‌ക്യൂ ടീം സ്ഥലത്തെത്തി നായയെ പിടികൂടു കയും, സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

ചിത്രം : ആക്രമിക്കുന്ന നായയെ പിടികൂടി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു.

സാമൂഹ്യ പ്രവർത്തകരായ ജോഷി വടക്കൂടൻ, രാജൻ സി.എസ്., ചാർലി, മോഹനൻ മുരിങ്ങത്തേരി, ജോസ് കുറ്റിക്കാട് എന്നിവർ നേതൃത്വം നൽകി