കോളങ്ങാട്ടുകര- കൊട്ടേക്കാട് റോഡ് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു.

 കൊളങ്ങാട്ടുകര- കൊട്ടേക്കാട് റോഡ് രമ്യ ഹരിദാസ് എംപി  ഉദ്ഘാടനം ചെയ്തു.



കൊളങ്ങാട്ടുകര., കേന്ദ്ര ഗവൺമെന്റ് പദ്ധതിയിൽ (പി എം ജി എസ് വൈ ) ഉൾപെടുത്തി,2.28 കോടി രൂപ ചെലവ് ചെയ്ത് നിർമ്മാണം പൂർത്തീകരിച്ച കൊളങ്ങാട്ടുകര - കൊട്ടേക്കാട് റോഡ് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. അവണൂർ  , കോലഴി പഞ്ചായത്തുകളെ  യോജിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. വർഷങ്ങളായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന പ്രസ്തുത റോഡ് ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാണ്. രണ്ട്  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ ലിസ്റ്റ് പെടുത്തിയാണ് രമ്യ ദാസ് എംപി പദ്ധതി നടപ്പിലാക്കിയത്.. യോഗത്തിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.. പി വി ബിജു, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്, കോലഴി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ എ സാബു, അവണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എൻ എഫ് ബാബു നീലങ്കാവിൽ, കോലഴി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ജെസ്സി ലോനപ്പൻ, അവണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് മിനി ബാബു,എന്നിവർ യോഗത്തിൽ സംസാരിച്ചു...