ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം. 3 കടകൾ കത്തി നശിച്ചു.

 ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം. 3 കടകൾ കത്തി നശിച്ചു.

ചാവക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന അസീസ് ഫൂട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഡ്രസ്,അടക്കം മൂന്ന് കടകൾ കത്തിനശിച്ചു.



പുലർച്ചെ 1.30 നാണ് തീപിടുത്തം ഉണ്ടായത്.ഗുരുവായൂർ കുന്ദംകുളം, എന്നിവടങ്ങളിൽ നിന്നായി എത്തിയ അഗ്നി ശമന സേനയും,നാട്ടുകാരും ചേർന്ന് തീ അണച്ചു.കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തു നിന്നാണ് തീ പടർന്നത്.ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.