തായം കളി മാമാങ്കം നാദബ്രഹ്മ പൂരാഘോഷ കമ്മിറ്റി യുടെ നേതത്വത്തിൽ തുടക്കം കുറിച്ചു.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ വിമല നാരായണൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആദ്യ ഘട്ട മത്സരങ്ങൾക്ക് തുടക്കമായി .
തുടർന്ന് തയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വേലുക്കുട്ടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു, കമ്മറ്റി പ്രസിഡൻ്റ് സനിൽ, സെക്രട്ടറി നിതീഷ്, അംഗങ്ങൾ ആയ അഭിലാഷ്,സുജിത്ത് , അനന്തു,അർജുൻ, നിജീഷ് എന്നിവർ സംസാരിച്ചു,അഭിലാഷ് തയ്യൂർ, സുമൻ തയ്യൂർ, കെ. എൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ബിനു ടീം തയ്യൂർ വിജയിച്ചു. 30 ൽ പരം ടീമുകൾ മത്സരിക്കുന്ന ടൂർണമെൻ്റ് വിഷുദിനത്തിൽ ആണ് അവസാനിക്കുക.
ഇനിയുള ഈ തായം കളി മാമാങ്കത്തിലേക് എല്ലാ നലവരായ നാട്ടുകാരെയും കായിക പ്രേമികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു
തയ്യൂരിൽ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന തായം കളി മാമാങ്കം..