പാലയൂർ മഹാ തീർഥാടനം ഞായറാഴ്ച്‌ച നടക്കും .

 തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പാലയൂർ മഹാ തീർഥാടനം ഞായറാഴ്ച്‌ച നടക്കും . പതിനായിരങ്ങൾ പങ്കെടുക്കും



ഞായറാഴ്ച‌ പുലർച്ചെ 4ന് കുർബാനയോടെ ലൂർദ് കത്തീഡ്രലിൽ നിന്നു മുഖ്യ പദ യാത്ര ആരംഭിക്കും. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിനു പേപ്പൽ പതാക കൈമാറി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴ ത്ത് പദയാത്ര ഉദ്ഘാടനം ചെയ്യും.


യാത്ര കടന്നുപോകുന്ന വിവിധ ഇടവകകളിലെ വികാരിമാർ അതതു പദയാത്രകൾക്കു നേതൃത്വം നൽകും.


മുഖ്യ പദയാത്ര കൂടാതെ കൊട്ടേക്കാട്, നിർമലപുരം, ചേലക്കര, എരുമപ്പെട്ടി, ചാവക്കാ ട്, വടക്കാഞ്ചേരി, മറ്റം, വേലൂർ, കണ്ടശ്ശാംകടവ്, പഴുവിൽ, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ നി ന്നുള്ള മേഖലാ പദയാത്രകളും രാവിലെ 11നു പാലയൂരിൽ എത്തിച്ചേരും.


ഉച്ചയ്ക്കു 2ന് പാവറട്ടി സെൻ്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ നിന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട പദയാത്ര വൈകിട്ടു 4നു പാലയൂരിൽ സമാപിക്കും.


തുടർന്നു നടക്കുന്ന പൊതുസ മ്മേളനം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ ഡോ. ജോർജ് അന്തോണി സ്വാമി ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.