വിജയത്തിളക്കത്തിന് അനുമോദനം
തിളക്കം 2024 Merit Day
പേരാമംഗലം: പേരാമംഗലം ശ്രീ ദുർഗാവിലാസം എൽ പി സ്കൂളിൽ
2023- 24 അധ്യയന വർഷം നടന്ന മൂല്യനിർണയ പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെയും അനുമോദിച്ചു. ഡോ: ഉമാദേവി, ചാർട്ടേഡ് എക്കൗണ്ടൻ്റ് ഹരി കെ. എൻ, ഡോക്ടർ :കാവ്യ പി എന്നിവർ വിശിഷ്ടാതിഥികളായി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച ഈ പൂർവ്വ വിദ്യാർത്ഥികൾ കുരുന്നു പ്രതിഭകൾക്ക് ഉപഹാരം നൽകി . പിടിഎ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ
കെ കൃഷ്ണൻകുട്ടി സ്വാഗതവും ഹേമ എച്ച് കൃതജ്ഞതയും രേഖപ്പെടുത്തി.
കെ സുരേഷ് ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.