പാറന്നൂർ എം.എ സുബ്രഹ്മണ്യൻ മെമ്മോറിയൽ ഗ്രാമീണ വായനശാലയിൽ പറവകൾക്ക് സ്നേഹതണ്ണീർ കുടം ഒരുക്കി

 'പാറന്നൂർ എം.എ സുബ്രഹ്മണ്യൻ മെമ്മോറിയൽ ഗ്രാമീണ വായനശാലയിൽ പറവകൾക്ക് സ്നേഹതണ്ണീർ കുടം ഒരുക്കി.


പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി തൃശുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറന്നൂർ ഗ്രാമീണ വായനശാലയിൽ ഒരുക്കിയ സ്നേഹ തണ്ണീർ കുടത്തിലേയ്ക്ക്  ജലം പകർന്ന് കൊണ്ട് ഡോ. സരിത സജീവ് ഉദ്ഘാടനം ചെയ്തു.

പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ്  പ്ലാനിംങ് ബോർഡ് ഡയറക്ടർ  ഡോ.ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച്,  പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ  ബ്രോഷർ പി.എസ്.എസ് . ജില്ലാ വൈസ് പ്രസിഡൻ്റ് ബീന ദിനേശിന്, പ്രകൃതിസംരക്ഷണ  സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ്  എൻ. കൈമാറുകയും ചെയ്തു.

 പ്രകൃതിസംരക്ഷണ സംഘം ഏരിയകോഡിനേറ്റർ സുഭാഷ് ചന്ദ്രൻ പി.ജി. പ്രകൃതിസംരക്ഷണ സംഘം ചൂണ്ടൽ പഞ്ചായത്ത് ഭാരവാഹികളായ പ്രസാദ് യു.എം. , ജീവൻ തേറാട്ടിൽ,  ഷാജി ഒ.എം. ,  സുജാ ഷാജി , പ്രിൻസ് സി.എ, സജ്ജയൻ കെ.എസ്, എന്നിവർ പ്രസംഗിച്ചു.