പറവകൾക്കായി പാന സ്നാന പാത്രവിതരണം നടന്നു.

 പറവകൾക്കായി പാന സ്നാന പാത്രവിതരണം നടന്നു.

പുതുശ്ശേരി : പക്ഷികൾക്കായുള്ള പാന - സ്നാനപാത്ര വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി സെൻറ് ഫ്രാൻസിസ് എൽ.പി സ്കൂളിൽ നടന്നു .

  ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം ചെയ്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കൊച്ചുകുട്ടികളിൽ കരുണയുടെ ആർദ്രതയുടെയും ബാലപാഠങ്ങൾ പഠിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആൻസി വില്യംസ് പറഞ്ഞു.

പുതുശ്ശേരി സെൻറ് ഫ്രാൻസിസ് എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ഫ്രാൻസിസ് കെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ഇ .വി സതീദേവി ടീച്ചർ,

മറ്റം സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിലെ പ്രധാന അധ്യാപിക പി.എ ജാൻസി ടീച്ചർ, പറപ്പൂർ സെൻറ് ജോൺസ് എൽ പി സ്കൂളിലെ അധ്യാപകൻ ടി.ജെ വിജു മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ , ഡൊമിനിക് കുനംമൂച്ചി ,സെൽമ എ.എസ്, റിയ ഡേവിസ്,

ജോൺസൺ കാക്കശ്ശേരി എന്നിവർ പ്രസംഗിച്ചു. മേജർ പി.ജെ സ്റ്റൈജു സ്വാഗതവും. ലിജി എം.ജെ നന്ദിയും പറഞ്ഞു. അധ്യാപകരായ ടിറ്റോ ഡേവിസ്,രേഷ്മ അജിഷ് , അശ്വതീ വിനിഷ് എന്നിവരും വിദ്യാർത്ഥികളായ ജോനാഥ് ഫ്രാൻസിസ്, ജോൺ പോൾ, ദിയ എം.എം, അക്ഷോഭ്യ പി.ഡി എന്നീവരും പരിപാടികൾക്ക് നേതൃത്വം നല്കി.

മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ സ്റ്റൈജു മാസ്റ്റർ തൃശൂർ ജില്ലയിലെ ഇരുപത്തി

അഞ്ചോളം പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി വിദ്യാലയങ്ങളിലാണ് പക്ഷികൾക്കായി പാന സ്നാന പാത്ര വിതരണം നടത്തുന്നത്. ലഹരിക്കെതിരെ പുസ്തക ചങ്ങാത്ത പദ്ധതി വഴി ജില്ലയിലെ 96 വിദ്യാലയങ്ങളിൽ ഏകദേശം 4000ത്തോളം പുസ്തകങ്ങൾ മാസ്റ്ററുടെ നേതൃത്വത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. 

24 കേരള ബറ്റാലിയനിലെ മേജർ  റാങ്കിലുള്ള എൻ.സി.സി ഓഫീസറാണ് സ്റ്റൈജു.

വരും ദിവസങ്ങളിൽ മറ്റു വിദ്യാലയങ്ങളിലും പാന -സ്നാന പാത്ര വിതരണം നടത്തപ്പെടുമെന്ന് മാസ്റ്റർ അറിയിച്ചു.