മഹാശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.

 മഹാശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.



 രാവിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. വടക്കുന്നാഥന് ഒരു കുടം നറുനെയ്യ് സമര്‍പ്പിച്ച് തൊഴുതു. പിന്നീട് ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ ശിവരാത്രി മഹാപരിക്രമയിലും പങ്കെടുത്തു.



ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളായ ചൊവ്വല്ലൂര്‍, മമ്മിയൂര്‍, തിരുമംഗലം, തൃക്കുന്നത്ത്, ആനേശ്വരം, വയലൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഇരിങ്ങാലക്കുട കാട്ടൂര്‍ ക്ഷേത്രം നെന്മണിക്കര ക്ഷേത്രം, മുടിക്കോട്, പനമുക്ക് ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലും സുരേഷ് ഗോപി എത്തി. വൈകിട്ട് ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കൂര്‍ക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികളും ഭക്തരും ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് ഓരോ കേന്ദ്രങ്ങളിലും സുരേഷ് ഗോപിയെ സ്വീകരിച്ചത്. അമ്മാടം പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. പള്ളി വികാരിയും സഹ വികാരിയും കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.