ലേഡി ഇമ്മാകുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിച്ചു.

    ചൂണ്ടൽ : 

   ലേഡി ഇമ്മാകുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിച്ചു. 

 പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സ്വാഗതം ആശംസിച്ച യോഗത്തിന്റെ അധ്യക്ഷപദം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിനി പ്രസാദ്  അലങ്കരിച്ചു. ചൂണ്ടൽ സാൻ തോം ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ വെഞ്ചിരിപ്പ്   കർമ്മം നിർവഹിച്ചു.   കേരള സ്റ്റേറ്റ് ഫോർവേഡ് ഇബിസി കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ ചൂണ്ടലിനെയും   ഡോക്ടറേറ്റ് കരസ്ഥ മാക്കിയ പൂർവ്വ വിദ്യാർത്ഥി സിസ്റ്റർ ആൻവിയയേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷൈലജ പുഷ്പാകാരൻ, അനീഷ് ആന്റണി, സിസ്റ്റർ ശുഭ ചാക്കോ, എ കെ ഷക്കീർ,സിമി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകപ്രതിനിധി ജിജി ടീച്ചർ നന്ദി രേഖപെടുത്തി.