യുഡിഎഫ് തോളൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എംഎൽഎ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
തോളൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ കെജി പോൾസൺ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ അജിത് കുമാർ, ഘടകകക്ഷി നിയോജകമണ്ഡലം നേതാക്കളായ സെലക്ട് മുഹമ്മദ്, പി ജെ തോമസ് മാസ്റ്റർ, ലോനപ്പൻ ചക്കച്ചാം പറമ്പിൽ,അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ, കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ സി.ടി ജെയിംസ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രഘുനാഥൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി ജോസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ കെ കുഞ്ഞുണ്ണി സ്വാഗതവും എ സതീശൻ നന്ദിയും പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിആനി ജോസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി കെ ഫ്രാൻസിസ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി എൻ കെ സിദ്ധി, മണ്ഡലം പ്രസിഡണ്ട് ടി എം ഇക്ബാൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ എം വി ജോസ്, എ വി കറപ്പകുട്ടി, ജെയിംസ് മാളിയമാവ്, ലൈജു സി എടക്കളത്തൂർ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.