ലഹരി കച്ചവടം

 കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം; അസം സ്വദേശി പൊലിസ് പിടിയിൽ



ഒല്ലൂർ ഇളംതുരുത്തിയിൽ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ അസം സ്വദേശി പൊലിസ് പിടിയിൽ. അസമയത്തും കോഴി കടയിൽ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ഉള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസാം സ്വദേശിയായ മുഹമ്മദ് ദുലാൽ ഹുസൈൻ (31) എന്നയാളെ ബ്രൗൺ ഷുഗറുമായി പിടിയിലായത്.

ഒല്ലൂർ പൊലീസും, തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്കോഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഒല്ലൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുഭാഷ്. എം, ജയൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രദീഷ്, ലഹരി വിരുദ്ധ സ്ക്വാഡിലെ സബ് ഇൻസ്പെക്ട‌ർ സുവ്രതകുമാർ.എൻജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ജീവൻ, ടി വി, വിപിൻ ദാസ് എന്നിവരും ഉണ്ടായിരുന്നു.