തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി 17, 18 തിയതികളിലാണ് ഉത്സവം. . കീഴമുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റ ച്ചടങ്ങുകൾക്ക് കാർമ്മികത്വം നല്കി. വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ നേതൃത്വ സ്ഥാനത്തുള്ളവരും ക്ഷേത്രം കോമരവും , നിരവധി ഭക്തജനങ്ങളും കൊടിയേറ്റത്തിന് സന്നിഹിതരായിരുന്നു. കൊടിയേറ്റത്തിനു ശേഷം നടക്കൽ പറ ഉണ്ടായിരുന്നു .കഴിഞ്ഞ ഒരു വർഷമായി നിർമ്മാണം പുരോഗമിക്കുന്ന പുതിയ ശ്രീ കോവിലിൻ്റെ നിർമ്മാണ പൂർത്തീകരണവും പുനഃ പ്രതിഷ്ഠയും ഫെബ്രുവരി 18 ന് നടക്കും.
ജനാധിപത്യ കേരള കോൺഗ്രസ്സ് ആലത്തൂർ പാർലമെൻ്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ വടക്കാഞ്ചേരിയിൽ: ജനാധിപത്യ കേരള കോൺഗ്രസ്സ് ആലത്തൂർ പാർലമെൻ്റ് കൺവെൻഷൻ ഫെബ്രുവരി പതിനെട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ഫ്രാൻസിസ് തോമസ് ഉദ്ഘാടനം ചെയ്യും ,നിരവധി സംസ്ഥാന നേതാക്കൾ പങ്കെടുക്കും
അമലയില്‍ മാതൃ-ജനനി പദ്ധതി 5-ആം വട്ടവും അമലനഗർ : അമല മെഡിക്കല്‍ കോളേജില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 100 അമ്മമാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ക്കും സൗജന്യമായി ചികിത്സ സംലഭ്യമാക്കുന്ന മാതൃ-ജനനി പദ്ധതി 5ാം വട്ടവും ആരംഭിച്ചു. ഉദ്ഘാടനം ജര്‍മ്മന്‍ സാമൂഹ്യപ്രവര്‍ത്തക മോണിക്ക നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, ഗൈനക്കോളജിസ്…
വേലൂർ മണിമലർക്കാവ് കുംഭ ഭരണി ഉത്സവ ആഘോഷങ്ങൾ തുടങ്ങി. വേലൂർ : ചരിത്ര പ്രസിദ്ധമായ വേലൂർ വെങ്ങിലശേരി മണിമലർ ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം തുടങ്ങി. ഉത്സവത്തിനു മുന്നോടിയായി തട്ടക ദേശങ്ങളിലെ പറയെടു പ്പു നടന്നു. ഇന്നലെ (13/2/2024) സന്ധ്യയ്ക്ക് ക്ഷേത്ര ത്തിൽ വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപാരാധന, രാത്രി 7 ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടായിരിന്നു. ഇന്ന് (14/2/2024)വൈകിട്ട് വി ശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ നടക്കും തുടർന്ന് ദേശകുതിര കളെത്തിത്തുടങ്ങും. വേലൂർ ദേശം, വെ…
സ്നേഹ ബഹു.വൈദികരെ, സിസ്റ്റേഴ്സ്, ദൈവജനമേ, നിത്യസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ബഹു.സി. സോണിയയുടെ മൃതസംസ്കാര ശുശ്രുഷകൾ തൃശൂർ ലൂർദ് പള്ളിക്ക് സമീപമുള്ള സെന്റ് ഫ്രാൻസിസ് പ്രൊവിൻഷ്യൽ ഹൗസ് (സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ്) ലൂർദ്പുരത്ത്, 15/02/2024 വ്യാഴാഴ്ച രാവിലെ 9 മണിക്ക് . 14/02/2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തുടർന്ന് ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ പൊതുദർശനവും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. അതിനു ശേഷം സി. സോണിയ അംഗമായിരുന്ന മുല്ലശ്ശേരി കോൺവെന്റിലേക്ക് മൃതദ്ദേഹം കൊണ…
ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ആചരിച്ചു വേലൂർ: യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് എം ജി അധ്യഷതാ വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്adv പികെ ശ്യം കുമാർ ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി adv മുഹമ്മദ് ഷഫീക് മുഖ്യ പ്രഭാഷണം നടത്തി തയൂർ സർവിസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് അക്ബർ പഴവൂർ സ്വാഗതം ആശംസിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ വിഷ്ണു പി ജെ യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ സിബി…
നിര്യാതനായി പ്രഭാകരൻ 🌹 🙏 🌹 ( എടക്കളത്തൂർ ) എടക്കളത്തൂർ മൂക്കോല തടത്തിൽ പ്രഭാകരൻ (75) അന്തരിച്ചു . സംസ്കാരം ഇന്ന്(13/02/2024) ഉച്ചക്ക് 2:30ന് എളവള്ളി പൊതുശ്മശാനത്തിൽ വച്ച്. ഭാര്യ: ഭവാനി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: പരേതനായ പവിത്രൻ , അഞ്ജലി.
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി വേലുർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിമലർക്കാവ് സെന്ററിൽ നടത്തിയ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ സൈമൺ സിഡി അധ്യക്ഷനായ യോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് യേശുദാസ് പി പി, മണ്ഡലം വൈസ് പ്രസിഡന്റ് പരമേശ്വരൻ അരുവാ തോട്ടിൽ, വാർഡ് പ്രസിഡന്റ് മനു കണ്ടര ശേരി, ബൂത്ത് പ്രസിഡന്റുമാരായ ലോറൻസ് അറക്കൽ, രവി വട്ടപ്പറമ്പിൽ, ലിംസൺ വാഴപ്പള്ളി, ജോയ് കയ്യാലവിള, മോഹനൻ തെക്കൂട്ട്, തോമസ് ഒ എ എന്നിവർ പ്രസംഗിച്ചു. മണിമലർക്ക…
മുണ്ടൂർ., പുറ്റേക്കര വാഴപ്പള്ളി ജേക്കബ് മകൻ ആന്റണി 59 വയസ്സ് നിര്യാതനായി . സംസ്കാരകർമ്മം ഫെബ്രുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മുണ്ടൂർ കർമല മാതാ പള്ളി സെമിത്തേ രിയിൽ..ദുബായ് ഗോൾഡൻ സാൻഡ്സ് ഹോട്ടൽ ശൃംഖലയിലെ മാനേജർ ആയിരുന്നു... ഭാര്യ ജെസ്സി..(മുണ്ടൂർ ഒലക്കേങ്കിൽ കുടുംബാംഗം.) മക്കൾ., അലൻ ( പ്രൊജക്റ്റ് എൻജിനീയർ ടാറ്റാ പവർ സോളാർ.. തൃശൂർ) മിലൻ ( വിഷ്വൽ റൈറ്റർ) അമൽ( കാനഡ). .
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ( Regd.No. R647/04) കാരുണ്യ ഭവൻ, പറപ്പൂർ - പറപ്പൂർ സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി പറപ്പൂർ കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പിൽ 120 പേർ പങ്കെടുത്തു. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ CMC പ്രൊവിൻഷ്യൽ കൗൺസിലർ Sr. മരിയ ജോസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പി ഒ സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ ഫഹദ് വിജയൻ നന്ദിയും പറഞ്ഞു. പ്രസിഡണ്ട് സി സി ഹാൻസൺ അധ്യക്ഷ…
പുളിമൂട്ടിൽ സിൽക്സ് തൃശ്ശൂർ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവൽ UP TO 10% വരെ ഓഫർ. കൂടാതെ വെഡിങ് സാരി, ബ്ലൗസ്, ലഹങ്ക, ഗൗൺ,വെഡിങ് കുർത്തകൾ, ഷർവാണികൾ , ഷർട്ടുകൾ ,മുണ്ടുകൾ എന്നിവ കസ്റ്റമൈസ് ചെയ്ത് നൽകുന്നു......*
പറപ്പൂർ കിഴക്കേ അങ്ങാടി പൊറുത്തൂർ വിൻസൻ്റ് മകൻ സ്റ്റാലിൻ (25) അന്തരിച്ചു . സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് പറപ്പൂർ സെൻ്റ് ജോൺസ് ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തും. മലയാള മനോരമ ചാനലിൽ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ സമ്മാനം വാങ്ങിയ ജേതാവായിരുന്നു . പറപ്പൂരിന്റെ പെരുമ മലയാള മനോരമ ചാനലിലൂടെ ലോകത്തെ അറിയിച്ച സ്റ്റാൻലി അമല ആശുപത്രിയിൽ ജോലി ചെയ്തിരുന്നത് . ഏതാനും നാളുകളായി സ്റ്റാലിൻ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മ : മേഴ്സി, ഏക സഹോദരൻ വിമൽ വിൻസൻറ് .
പേരാമംഗലം തെച്ചിക്കോട്ടുകാവ് പൂര വേല മഹോത്സവം നാളെ രാവിലെ പേരാതൃക്കോവ് ക്ഷേത്രത്തിൽ നിന്ന് ശ്രീരാമസ്വാമിയെ എഴുന്നള്ളിച്ച് തെച്ചിക്കോട്ടുകാവിൽ ഇറക്കി എഴുന്നെള്ളിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പഞ്ചവാദ്യം ആരംഭിക്കുന്നു. നാലുമണിക്ക് പഞ്ചവാദ്യം അവസാനിച്ച് മേളം ആരംഭിക്കും വൈകുന്നേരം 6:15 ന് മേളം അവസാനിക്കും. തുടർന്ന് ദീപാരാധന, രാത്രി ഒരു മണിക്ക് പഞ്ചവാദത്തോടുകൂടി രാത്രി പൂരം ആരംഭിക്കും. എഴുന്നള്ളിപ്പിന് തേച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഉൾപ്പെടെ ഏഴ് ഗജവീരന്മാർ അണിനിരക്കും.ചൊവ്വാഴ്ച വേലയും, ബുധനാഴ്ച പള്ളിപ്പാനയും നടക്കും.
ചൂണ്ടൽ സെൻ്റ് ജോസഫ്സ് ആശുപത്രി ഗോൾഡൻ ജൂബിലി കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമം അതിരൂപതാ സഹായ മെത്രാൻ മാർ. ടോണി നീലങ്കാവിൽ നിർവഹിച്ചു ചൂണ്ടൽ.സെൻ്റ് ജോസഫ്സ് ആശുപത്രി ഗോൾഡൻ ജൂബിലി കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമം അതിരൂപതാ സഹായ മെത്രാൻ മാർ. ടോണി നീലങ്കാവിൽ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ സിസ്റ്റർ.ക്രിസ് ലിൻ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന പൊതുയോഗം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ സിസ്റ്റർ .ക്രിസ് ലിൻ അധ്യക്ഷത വഹിച്ചു.അമല ആശുപത്രി ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, ഡീപോൾ സ്കൂൾ പ്രിൻസിപ്പൽ ഫാ. വിൻസെൻ…
പുതുശ്ശേരി അയ്യംകുളങ്ങര പൂരം നാളെ അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 12 തിങ്കളാഴ്ച വിപുലമായി ആഘോഷിക്കും. പൂരദിവസം രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജയും നവകാഭിഷേകം, പഞ്ചഗവ്യഭിഷേകവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ദേവസ്വം പൂരം ഉൾപ്പെടെ 16 ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരങ്ങൾ എഴുന്നള്ളിക്കും. പാറന്നൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് ദേശ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട് അഞ്ചരക്ക് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിഎഴുന്നള്ളിക്കും. 20 ആനകൾ കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെ…
തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ഒരാളുടെ നില ഗുരുതരം തലക്കോട്ടുക്കര യിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ വട്ടായി സ്വദേശി കൊച്ചു കുന്നേൽ വീട്ടിൽ സാനു മോനെ കുന്നംകുളം ലൈഫ് കെയർ, ട്രാഫിക് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാവറട്ടി : - പാവറട്ടി: - പെരുവല്ലൂർ ശ്രീ കോട്ടുക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ട്രസ്റ്റി കല്ലെട്ടുകുഴിയിൽ കുഞ്ഞുണ്ണി കൊടിയേറ്റിയതോടെ കുംഭ ഭരണി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കുംഭഭരണി വരെ എല്ലാ ദിവസവും തായമ്പകയോടു കൂടിയുള്ള ചുറ്റുവിളക്ക് ഉണ്ടാകും ഫെബ്രുവരി 15 ന് വ്യാഴാഴ്ചയാണ് കുംഭഭരണി ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി അരുൺ കുമാർ നമ്പൂതിരി കാർമ്മികത്വം നൽകി ക്ഷേത്ര ചടങ്ങുകൾക്ക് ടി. സുരേഷ് കുമാർ, സി.എൻ സോമനാഥൻ, സാബു പിള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി രാവിലെ ക്ഷേത്…
ട്രൈബൽ കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു മുളകുന്നത്തുകാവ് : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ 10, 11 തിയതികളിലായി മുളങ്കുന്നത്തുക്കാവ് കിലയിൽ ട്രൈബൽ കുട്ടി കൾക്കായി ആരംഭിച്ച സഹവാസക്യാമ്പ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവീസ് മാസ്റ്റർ, എലൈറ്റ്ഫുഡ്സ് ജനറൽ മാനേജർ കെ.എൻ.രാമകൃഷ്ണൻ, ശിശു ക്ഷേമസമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ.പശുപ തി, ജില്ലാകമ്മിറ്റി അംഗങ്ങളായ വി.കെ.ഉണ്ണികൃഷ്ണൻ, ബിന്നി ഇമ്മട്ടി, കെ. എസ്.പത്മി…
നേട്ടം ❗*******❗ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എസ് സി സൈക്കോളജി വിഷയത്തിൽ 4 th Rank നന്ദന കാർത്തികേയൻ🌹 തലക്കോട്ടുകര കാർത്തികേയൻ ചേട്ടന്റെ മകൾ നന്ദനക്ക് അഭിനന്ദനങ്ങൾ 🏆🌹🥇....
വേലൂർ : കേച്ചേരി - വടക്കാഞ്ചേരി പാതയിൽ വേലൂർ ആർ എം എസിനു സമീപം കാർ വൈദ്യുതി പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു. പെരിങ്ങുണ്ടൂർ സ്വദേശിയുടെ കാറിനാണ് അപകടം പിണഞ്ഞത്. കഴിഞ്ഞ രാത്രി 11:30 ഓടെ യാണ് സംഭവം . വൈദ്യുതി ഇലെവൻ കേവി പോസ്റ്റ് രണ്ടിടത്തായി തകർത്ത ശേഷം ആറു മീറ്റർ ദൂരെ കൂറ്റൻ മാവിൻ്റെയും മതിലിൻ്റെയും ഇടയിലായി തലകീഴായി കിടക്കുന്നത്. നിസ്സാര പരിക്കുണ്ടെകിലും വൻ ദുരന്തം ഒഴിവായി . കാറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് മറ്റൊരു വാഹനം വൈദ്യുതി പോസ്റ്റിനെ തകർത്ത് അപകടം വരുത്തിയിരുന്നു.
സാമൂഹ്യ മാധ്യമത്തിലൂടെയും, പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നടത്തിയ ഇടപെടൽ ഫലം കണ്ടു. ഓലക്കുടിലിൽ നിന്നും " ജോയ് ഹോമിലേക്ക് കൈപ്പറമ്പ് : കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 17ൽ വളരെ മോശം അവസ്ഥയിൽ ഉണ്ടായിരുന്ന ഈ ഓലപ്പുര, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലൈഫ് ലിസ്റ്റിൽ പിന്നിലാക്കപ്പെട്ടപ്പോൾ അതിനെതിരെ പോരാടാൻ തന്നെ തീരുമാനിച്ചു. ഗ്രാമസഭ തീരുമാനം, പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾ, ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപ്പീൽ പരാതി, ഇതൊന്നും തന്നെ സർക്കാരിൻ്റെ കണ്ണ് തുറപ്പിച്ചില്ല. എന്നാൽ സാമൂഹ്യ മാധ്യമത്തിലൂടെയും, പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നടത്തിയ …
തയ്യൂർ സ്കൂളിൽ നക്ഷത്ര വീട് തുറന്നു . വേലൂർ : തയ്യൂർ ഗവ. ഹൈസ്കൂളിൽ പ്രീ പ്രൈമറി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർണ്ണകുടാരം നക്ഷത്ര വീടിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം 4 മണിക്ക് എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു . സമഗ്രശിക്ഷാ കേരളത്തിന്റെ പത്ത് ലക്ഷം രൂപയും വേലൂർ ഗ്രാമ പഞ്ചാ യത്തിന്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര വീട് നിർമ്മിച്ചത്. കുട്ടി കൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയുന്ന പഠനത്തിനായുള്ള ശിശു സൗഹാർദ ഇടങ്ങൾ നക്ഷത്ര വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ വാർഷികാഘോഷവും, വിരമിക്കുന്…
തൃശൂർ അതിരപ്പിള്ളിയിൽ ദമ്പതികളെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂർ സ്വദേശികളായ ദമ്പതികളെയാണ് അമ്പലപ്പാറയിൽ വച്ച് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ സുരേഷ്, സെൽവി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ സെൽവിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. എന്നാൽ അവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ജോലി തട്ടിപ്പ്.. എടക്കളത്തൂർ സ്വദേശി അറസ്റ്റിൽ കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്നും 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വേലായുധൻ മകൻ പ്രബിൻ ( 34) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് സ്വയം പറഞ്ഞു കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രദേശത്തെ ചില ഇടനിലക്കാർ മുഖേന ചെറുപ്പക്കാരെ സ്വാധീനിച്ച് ജോലി വാഗ്ദാനം നൽകുകയാണ് ചെയ്തത്. ഫോറസ്റ്റിന്റെ…
നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം. അമലനഗർ : തിരിച്ചിറാപ്പിള്ളി സെന്റ് ജോസഫ് ഓട്ടോമസ് കോളേജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 40 കോളേജുകൾ പങ്കെടുത്ത നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം ലഭിച്ചു. കോളേജിനെ പ്രതിനിധീകരിച്ച് എഡ്വിൻ ജോയും, മുഹമ്മദ് നാദിം, നതാനിയ ലാൽ, അന്ന ജോർജ്ജ് എന്നിവർ ഡിബേറ്റ് കോമ്പറ്റീഷനിൽ പങ്കെടുത്തു.
പറപ്പൂർ കിഴക്കേ അങ്ങാടിയിൽ അങ്കണവാടിക്ക് തറക്കല്ലിട്ടു തോളൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ പറപ്പൂർ കിഴക്കേ അങ്ങാടിയിൽ നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ജി ചാന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന 50 നമ്പർ അങ്കണവാടിക്കാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. 596 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ …
മുണ്ടൂർ ഇടവക വൈദികർക്ക് യാത്രയപ്പ് നൽകി. മുണ്ടൂർ കർമ്മല മാത ദൈവാലയത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട വൈദീകർക്ക് കത്തോലിക്ക കോൺഗ്രസ് യാത്രയപ്പ് നൽകി. മുണ്ടൂരിൽ നിന്നും ബ്രഹ്മകുളം പള്ളിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച റവ.ഫാ. ഡേവീസ് പനംകുളത്തിനും, വടക്കാഞ്ചേരി പള്ളിയിലേക്ക് സ്ഥലം മാറുന്ന അസി.വികാരി ഫാ.സന്തോഷ് അന്തിക്കാട്ടിനും, മുണ്ടൂരിലെ സീനിയർ പ്രീസ്റ്റ് ഫാ. ജോസ് തെക്കേക്കര ഇടവക ശുശ്രൂഷയിൽ നിന്നും വിരമിക്കലിൻ്റെ ഭാഗമായി തൃശൂർ ജൂബിലി പ്രീസ്റ്റ് ഹോമിലിക്ക് സ്ഥലം മാറ്റപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് യാത്രയപ്പ് സമ്മേളനത്തിൽ പ്രസിഡണ്ട് സി.…
വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് കൊയ്ത്തുത്സവം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പലിന്റെ അധ്യക്ഷതയിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷോബി ടി ആർ കൊയ്ത്ത് ഉദ്ഘാടനം നിർവഹിച്ചു.. ചടങ്ങിൽ കുന്നംകുളം അസിസ്റ്റന്റ് രജിസ്ട്രാർ ആരാധന എസ് എൻ മുഖ്യ അതിഥി ആയിരുന്നു .. കൃഷി ഓഫീസർ അഞ്ജന, അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു, ബാങ്ക് സെക്രട്ടറി എം ഡി ജോസഫ്,ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ, മുൻ ബാങ്ക് പ്രസിഡന്റ് ജോസ് വടക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാ…
കാരുണ്യ പ്രവർത്തിയിലൂടെ നാടിന്റെ നന്മ ലക്ഷ്യം വച്ച് സർവീസ് നടത്തിയ " രാജാവിന്റെ മകൻ ബസ് " മാതൃകയായി രാജാവിന്റെ മകൻ ബസ് ( 5 . 2 .2024 ) തിങ്കളാഴ്ചയിലെ സർവീസിൽ നിന്ന് കിട്ടിയ കളക്ഷൻ എടക്കളത്തൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ചികിത്സാ സഹായനിധിയിലേക്ക് ധനസമാഹാരനർത്ഥം സമർപ്പിച്ചു . ഇന്നലെ രാവിലെ 7 . 10 ന് ഗുരുവായൂരിൽ നിന്ന് ആരംഭിച്ച സർവീസ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ദീപക് കാരാട്ട് ഉദ്ഘാടനം ചെയ്തു . ഉദ്ഘാടന വേളയിൽ ബസ് ഉടമകളുടെ ഈ മാതൃകാപരമായ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു . യാത്രക്കാരിൽനിന്ന് നല്ല സഹകരണ…
പറപ്പൂക്കാവ് ദേവസ്വം ജനറൽ ബോഡി യോഗത്തിൽ സംഘർഷം. ഗ്രാമപഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റൂ. കേച്ചേരി പറപ്പൂക്കാവ് ദേവസ്വം ജനറൽബോഡി യോഗത്തിൽ ഉണ്ടായ സംഘർഷത്തിൽ ഗ്രാമപഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. ഞായറാഴ്ച മൂന്നുമണിക്ക് അമ്മ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ ഭരണസമിതിയുടെ കാലാവധി നീട്ടിയെടുക്കാൻ വേണ്ടി ഭരണസമിതി നടത്തിയ ശ്രമത്തെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പറപ്പൂകാവ് ദേവസ്വം ഭരണസമിതിയിലേക്ക് 2024 ജനുവരി 28ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് വടക്കാഞ്ചേരി മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. 218 വിശ്വാസിക…
70 ലക്ഷം ലോട്ടറി അടിച്ച് നാലാം മാസം ആത്മഹത്യ: കടുത്ത മദ്യപാനം മൂലമെന്ന് ബന്ധുക്കളുടെ മൊഴി കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ 70 ലക്ഷം രൂപ നേടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ടൗൺ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ലോട്ടറി അടിച്ച ശേഷം കൂടുതൽ മദ്യപിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴിയെന്ന് കാസര്‍കോട് ടൗൺ പൊലീസ് എസ്എച്ച്ഒ ഷാജി പട്ടേരി പറഞ്ഞു. ഇതേത്തുടര്‍ന്നുള്ള മാനസിക പ്രയാസമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന് ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു. കാസര്‍കോട് നെല്ലിക്കുന്ന് …