പുതുശ്ശേരി അയ്യംകുളങ്ങര പൂരം നാളെ
അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 12 തിങ്കളാഴ്ച വിപുലമായി ആഘോഷിക്കും.
പൂരദിവസം രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജയും നവകാഭിഷേകം, പഞ്ചഗവ്യഭിഷേകവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ദേവസ്വം പൂരം ഉൾപ്പെടെ 16 ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരങ്ങൾ എഴുന്നള്ളിക്കും. പാറന്നൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് ദേശ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട് അഞ്ചരക്ക് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിഎഴുന്നള്ളിക്കും. 20 ആനകൾ കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പാണ്ടിമേളത്തിന് കുമ്പളങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകും. വൈകിട്ട് ആറു മണിയോടുകൂടി വിവിധ കലാരൂപങ്ങളായ വേലകൾ, തെയ്യങ്ങൾ, എന്നിവ ക്ഷേത്രത്തിൽ എത്തിച്ചേരും.
സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം നടക്കൽ പറയും ഉണ്ടായിരിക്കും. രാത്രി പൂരവും ഉണ്ടാകും.